പെരിന്തൽമണ്ണ. ആലിപ്പറമ്പ് പഞ്ചായത്തിലെ രണ്ടാം വാർഡ് ആനമങ്ങാട് നിന്നും ബിജെപി സ്ഥാനാർത്ഥിയായി സി പി ജനാർദ്ദനൻ മത്സരിക്കുകയാണ്. പൊതുരംഗത്തും രാഷ്ട്രീയ രംഗത്തും സജീവമാണ് സി പി ജനാർദ്ദനൻ. ആനമങ്ങാട്ടുകാരൻ എന്ന നിലയിൽ, വാർഡിന്റെ അടിസ്ഥാനപരമായ എല്ലാ പ്രശ്നങ്ങളെക്കുറിച്ചും വ്യക്തമായി അറിയാം എന്നും സാധാരണക്കാർക്ക് വേണ്ടി എന്നും പ്രവർത്തിക്കുന്ന തനിക്ക് താമര ചിഹ്നത്തിൽ ഇത്തവണ ഒരു വോട്ട് ചെയ്യണമെന്നും ജനാർദ്ദനൻ വോട്ടർമാരോട് അഭ്യർത്ഥിക്കുന്നു.
വാർഡിന്റെ സമഗ്രവികസനത്തിന് ഒരു വോട്ട് എന്നതാണ് തന്റെ ലക്ഷ്യമെന്നും . വാർഡിലെ നിലവിലുള്ള പോരായ്മകൾ പരിഹരിച്ച്, എല്ലാവർക്കും തുല്യനീതിയും വികസനവും ഉറപ്പാക്കുക എന്നതാണ് താൻ ഉദ്ദേശിക്കുന്നതെന്നും ജനാർദ്ദനൻ പറഞ്ഞു. ബിജെപി മുന്നോട്ട് വെക്കുന്ന “വികസിത കേരളം – മാറാത്തത് ഇനി മാറും” എന്ന മുദ്രാവാക്യം യാഥാർത്ഥ്യമാക്കാൻ, ആനമങ്ങാട് വാർഡിനെ സംസ്ഥാനത്തിന് തന്നെ മാതൃകയാക്കാൻ എനിക്ക് ഒരവസരം തരണമെന്ന് വോട്ടർമാരോട് ജനാർദ്ദനൻ അഭ്യർത്ഥിക്കുന്നു ഇത്തവണ ആലിപ്പറമ്പ് ഗ്രാമപഞ്ചായത്തിൽ പത്തിലധികം വാർഡുകളിൽ ബിജെപി സ്ഥാനാർത്ഥികളെ നിർത്തിയിട്ടുണ്ട്