anugrahavision.com

WhatsApp Image 2026 07 25 at 10.04.50 AM

മണ്ണാർക്കാട് എൽഡിഎഫിൽ പത്തു സീറ്റുകളിൽ വിമതർ മത്സരിക്കും

മണ്ണാർക്കാട്. എൽഡിഎഫ് വിമതപക്ഷം 10 സീറ്റുകളിൽ ഇന്ന് നാമനിർദ്ദേശ പത്രിക നൽകും. നിരവധി കാലങ്ങളായി വിഭാഗീയത രൂക്ഷമായ മണ്ണാർക്കാട് ഇത്തവണ വിഭാഗീയത കൂടുതൽ മറനീക്കി വന്നതാണ് പ്രശ്നങ്ങൾക്ക് കാരണം. പി കെ ശശിയെ സ്നേഹിക്കുന്ന ഒരു വിഭാഗം പാലക്കാട് ജില്ലയിൽ ഉണ്ടെന്നും അത് ഏറ്റവും കൂടുതൽ മണ്ണാർക്കാട് മേഖലയിൽ ആണെന്നും പാർട്ടിക്ക് വ്യക്തമായ വിവരം ഉണ്ട്. എന്നാൽ പ്രശ്നങ്ങൾ തീർക്കുന്നതിന് പകരം സിപിഐ എം ജില്ലാ സെക്രട്ടറി പ്രകോപനമുണ്ടാക്കുന്ന പ്രസ്താവനകളാണ് നടത്തുന്നതെന്നും ഇതിന്റെ പേരിലാണ് തങ്ങൾ വിവിധ വാർഡുകളിൽ മത്സരിക്കാൻ തയ്യാറായതെന്നും സി പി ഐ എം മണ്ണാർക്കാട് വിമത നേതാക്കൾ പറഞ്ഞു. പല വാർഡുകളിലും യുഡിഎഫുമായി സഹകരിച്ച് മത്സരത്തിൽ ഇറങ്ങാനാണ് ധാരണ. സിപിഐഎമ്മിനെ ഒരു പാഠം പഠിപ്പിക്കുക മാത്രമാണ് തങ്ങളുടെ ലക്ഷ്യം എന്നും പി കെ ശശിയെ അനുകൂലിക്കുന്നവർ പറഞ്ഞു. തെരഞ്ഞെടുപ്പിന് മുമ്പേ ഒരു ധാരണയിൽ എത്തിയില്ലെങ്കിൽ പാലക്കാട് ജില്ലയിൽ പല ഭാഗങ്ങളിലും ശശിപക്ഷം സിപിഐഎമ്മിനെ തോൽപ്പിക്കാനുള്ള എല്ലാ ചരട് വലികളും നടത്താൻ സാധ്യതയുള്ളതായും രാഷ്ട്രീയ നിരീക്ഷകർ കണക്കുകൂട്ടുന്നു.

 

 

Spread the News

Leave a Comment