anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

മുൻ ചീഫ് സെക്രട്ടറി കെ ജയകുമാറിനെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആക്കിയേക്കും

തിരുവനന്തപുരം. മുൻ ചീഫ് സെക്രട്ടറി കെ ജയകുമാറിനെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആക്കാൻ നീക്കം. ഇപ്പോഴുള്ള പ്രസിഡന്റ് പി എസ് പ്രശാന്തിന്റെ കാലാവധി കഴിഞ്ഞ സാഹചര്യത്തിലാണ് സർവ്വ സമ്മതനും ഇടതുപക്ഷ അനുഭാവിയുമായ കെ ജയകുമാർ ഐ എ എസിനെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയി നിയമിക്കാൻ സർക്കാർ ഒരുങ്ങുന്നത്. മണ്ഡല മകരവിളക്കിനായി അടുത്ത ആഴ്ച ശബരിമലയിൽ നടതുറക്കുന്ന സമയത്തേക്ക് ഇത്തരത്തിൽ സർവ്വ സമ്മതനായ ഒരാളെ നിയമിക്കുക വഴി അവിടെ നിലവിലുള്ള പ്രശ്നങ്ങൾ ഒരു പരിധിവരെ ഒഴിവാക്കാനാവുമെന്നും ഒരു അയ്യപ്പഭക്തൻ എന്ന നിലയിൽ കെ ജയകുമാർ ഏറ്റവും നല്ല ഭരണം കാഴ്ചവയ്ക്കും എന്നും സർക്കാർ വിശ്വസിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ കെ ജയകുമാറിനെ പ്രസിഡണ്ടായി ഉടൻ നിയമിച്ചത് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ മങ്ങലേറ്റ പ്രതിച്ഛായ തിരിച്ചുകൊണ്ടുവരുമെന്നതാണ് സർക്കാരിന്റെ പദ്ധതി.

Spread the News

Leave a Comment