പാലക്കാട്. ഫിസിക്കലി ചലഞ്ചഡ് ഓൾ സ്പോർട്സ് അസോസിയേഷൻ കേരളയും ഫ്യൂച്ചർ ഒളിമ്പ്യൻസ് പ്രൊഫഷണൽ ആർച്ചറി അക്കാദമിയും സംയുക്തമായി പാലക്കാട് ജില്ലയിലെ സ്കൂളുകളിൽ കോ കരിക്കുലർ ആക്ടിവിറ്റിയിൽ ആർച്ചറി പരിശീലനം തുടങ്ങുന്നതിനുള്ള അപേക്ഷകൾ ക്ഷണിച്ചു. ഭിന്നശേഷിയുള്ളവർക്ക് വേണ്ടി നടക്കുന്ന പാരാ ആർച്ചറി ചാമ്പ്യൻഷിപ്പിലും, ഭിന്നശേഷി ഇല്ലാത്തവർക്ക് വേണ്ടി നടത്തുന്ന സ്കൂൾ ഗെയിംസ്, കേരളോത്സവം മറ്റ് ആർച്ചറി മത്സരങ്ങളിലും പങ്കെടുക്കുന്നതിനായി മികച്ച കായികതാരങ്ങളെ വാർത്തെടുക്കുന്നതിനും, ഈ കായിക ഇനത്തിലേക്ക് കൂടുതൽ കായികതാരങ്ങളെ കൊണ്ടുവരുന്നവനുമായി അപേക്ഷ സമർപ്പിക്കുന്ന ജില്ലയിലെ 10 സ്കൂളുകൾക്ക് സൗജന്യമായി 3 ലക്ഷം രൂപയോളം വില വരുന്ന ആർച്ചറി ഉപകരണങ്ങളായ റീകർവ്, കോമ്പൗണ്ട് എന്നീ ബോ, ടാർഗറ്റ്, സ്റ്റാൻഡ്, ആരോ തുടങ്ങിയവ പരിശീലനത്തിനായി നൽകുന്നു. ആർച്ചറിയിൽ ദേശീയ സംസ്ഥാന മെഡൽ ജേതാക്കളെ വാർത്തെടുത്തിട്ടുള്ളതും നിരവധി കായിക ഇനങ്ങളിൽ ദേശീയ അന്തർദേശീയ മെഡലുകൾ കരസ്ഥമാക്കിയിട്ടുള്ള കിഷോർ എ എം-ന്റെ നേതൃത്വത്തിൽ ആയിരിക്കും പരിശീലനം. ആർച്ചറി പരിശീലനം ആരംഭിക്കുന്നതിനായി കുറഞ്ഞത് 100 മീറ്റർ സ്ഥലമുള്ള സ്കൂളുകൾ നവംബർ 8 ശനിയാഴ്ച വൈകിട്ട് 5 മണിക്കുള്ളിൽ അപേക്ഷകൾ അസോസിയേഷന്റെ ഇമെയിൽ സമർപ്പിക്കേണ്ടതാണ്. അപേക്ഷാഫോമനും കൂടുതൽ വിവരങ്ങൾക്കും https://pcasak.weebly.com എന്ന അസോസിയേഷൻ വെബ്സൈറ്റ് സന്ദർശിക്കുകയോ സംസ്ഥാന പ്രസിഡന്റിനെയോ ഉടൻ വിളിക്കുക.
സംസ്ഥാന പ്രസിഡൻറ് കിഷോർ എ എം ഫോൺ 9 8 0 9 9 2 1 0 6 5