anugrahavision.com

ചലച്ചിത്രപഠനത്തിലൂടെ ചരിത്രത്തിൽ ഇടം നേടുക – കെ. രവിചന്ദ്രൻ

കൊടുവായൂർ ഹൈസ്‌കൂളിലെ പൂർവ്വ വിദ്യാർത്ഥികളായ ഓ. വി. വിജയനും, ടി.എൻ. ശേഷനും ഒക്കെ വിശ്വപ്രശസ്തരായതുപോലെ അവരെയൊക്കെ മാതൃകയാക്കി ഓരോ വിദ്യാർത്ഥിയും തന്റേതായ ഒരു വേറിട്ട പാത തെരഞ്ഞെടുക്കണമെന്നും ഇക്കാര്യത്തിൽ ചലച്ചിത്ര പഠനത്തിനു കാര്യമായി സഹായിക്കാനാവുമെന്നും കൊടുവായൂർ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്‌കൂൾ പി.ടി.എ. പ്രസിഡന്റ് കെ. രവിചന്ദ്രൻ പറഞ്ഞു. Img 20250807 Wa0026

കൊടുവായൂർ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്‌കൂളിലെ മീഡിയ ക്ലബ്ബും പാലക്കാട് ഇൻസൈറ്റ് ദ് ക്രിയേറ്റീവ് ഗ്രൂപ്പും സംയുക്തമായി സംഘടിപ്പിച്ച ഹ്രസ്വചിത്ര പ്രദർശനവും സംവാദവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
Img 20250807 Wa0023
ഇൻസൈറ്റു നിർമ്മിച്ച ഹൈക്കു സിനിമകൾ, മൈന്യൂട് വിഭാഗത്തിൽ പെട്ട ഒരു മിനിറ്റിൽ താഴെയുള്ള അതീവഹ്രസ്വചിത്രങ്ങൾ, അഞ്ചുമിനിറ്റി ൽ താഴെയുള്ള ഹാഫ് വിഭാഗത്തിലുള്ള ചിത്രങ്ങൾ, അവാർഡു നേടിയ വിദേശഹ്രസ്വചിത്രങ്ങൾ എന്നിങ്ങനെ എഴുപത്തഞ്ചോളം ഹ്രസ്വചിത്രങ്ങളാണ് ഓഗസ്റ്റ് ആറാം തിയ്യതി വിദ്യാർത്ഥികളും അധ്യാപകരും ഉൾപ്പെടുന്ന നിറഞ്ഞ സദസ്സിൽ പ്രദർശിപ്പിച്ചത്.
Img 20250807 Wa0027
ഓരോ വിഭാഗത്തിന്റെയും പ്രദർശനശേഷം നടന്ന ഓപ്പൺ ഫോറം ചർച്ചകൾ ചലച്ചിത്രത്തിന്റെ ശക്തിയും സൗന്ദര്യവും ബോധ്യപ്പെടുത്തി കൗമാരക്കാരായ നവസംരംഭകർക്കു സ്വന്തമായി ഹ്രസ്വചിത്രങ്ങൾ നിർമ്മിക്കാൻ പ്രചോദനം നൽകുന്ന തരത്തിൽ ഉള്ളതായിരുന്നു.
Img 20250807 Wa0025
ഹയർ സെക്കന്ററി സ്‌കൂൾ പിൻസിപ്പൽ ശോഭ ടി. യുടെ അധ്യക്ഷതയിൽ ചേർന്ന യോഗം പി. ടി. എ. പ്രസിഡന്റ് കെ. രവിചന്ദ്രൻ ഉദ്‌ഘാടനം ചെയ്തു. മലയാളം അധ്യാപകൻ പ്രമോദ്.കെ., ബോട്ടണി അദ്ധ്യാപിക അജിതകുമാരി വൈ .കെ. എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
ഇൻസൈറ്റിനെ പ്രതിനിധീകരിച്ചു ഫെസ്റ്റിവൽ ഡയറക്ടർ കെ. വി. വിൻസെന്റ്, വൈസ് പ്രസിഡന്റ് സി. കെ. രാമകൃഷ്ണൻ, പദ്മനാഭൻ ഭാസ്കരൻ, സെക്രട്ടറി മേതിൽ കോമളൻകുട്ടി എന്നിവർ സംവാദങ്ങളിൽ പങ്കുകൊണ്ടു. ജേർണലിസം അദ്ധ്യാപിക രാഖി സി. ആർ. സ്വാഗതവും , ഐശ്വര്യ ആർ. നന്ദി യും രേഖപ്പെടുത്തി .

ഈ വരുന്ന സെപ്തംബര് 13 , 14 തിയ്യതികളിലായി ഇൻസൈറ്റിന്റെ പതിനഞ്ചാമത് അന്താരാഷ്‌ട്ര ചലച്ചിത്ര മേള (15th HALF Festival) വിപുലമായ പരിപാടികളോടെ പാലക്കാടു നടക്കുകയാണ്. മേളയുടെ മുന്നൊരുക്കമായി കേരളത്തിലുടനീളം ഹ്രസ്വ ചിത്രങ്ങൾ പ്രദർശിപ്പിക്കണമെന്നും അതുവഴി സാധാരണക്കാരിൽ ഹ്രസ്വചിത്രങ്ങളുടെ ശക്തിയും സൗന്ദര്യവും സ്വാധീനശേഷിയും സാധ്യതകളും സംബന്ധിച്ച ശരിയായ അവബോധം ഉണ്ടാക്കണമെന്നും, സ്വയം കൊച്ചു സിനിമകൾ നിർമ്മിക്കാൻ മുന്നോട്ടുവരാൻ വിദ്യാർത്ഥികൾക്കും യുവജനങ്ങൾക്കും മറ്റും പ്രചോദനം നൽകണമെന്നും ഉള്ള ലക്ഷ്യത്തോടെയുള്ള ഒരു സമയബന്ധിത പ്രവർത്തന പദ്ധതിയുടെ ഭാഗമായാണ് ഇത്തരം പരിപാടികൾ നടത്തുന്നത്.

Spread the News

1 thought on “ചലച്ചിത്രപഠനത്തിലൂടെ ചരിത്രത്തിൽ ഇടം നേടുക – കെ. രവിചന്ദ്രൻ”

  1. Was really an Excellent  work initiated by the Journalism Group…..A  Great Step , for the upcoming students who are  into the Film making ….. And  the short  films displayed  was sooo amazing that it touched into our hearts And  and  inspiring tooo for everyone….Thank You For The Coordinator and the Team….

    Reply

Leave a Comment