anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

വാദ്യോപകരണങ്ങള്‍ വിതരണം ചെയ്തു*

പാലക്കാട്. ജില്ലാ പഞ്ചായത്തിന്റെ 2024-25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പട്ടികജാതിക്കാരായ വാദ്യകലാകാരികള്‍ക്കുള്ള വാദ്യോപകരണങ്ങള്‍ വിതരണം ചെയ്തു. വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ നിര്‍വഹിച്ചു.
ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെചാമുണ്ണി അധ്യക്ഷനായി. പരിപാടിയില്‍ പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ശാലിനി കറുപ്പേഷ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ എ.ഷാബിറ, ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായവി.കെ.ജയപ്രകാശ്, മാധുരി പത്മനാഭന്‍, മിനി മുരളി, ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ കെ.എസ് ശ്രീജ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി രാമന്‍ കുട്ടി എന്നിവര്‍ പങ്കെടുത്തു.

Spread the News

Leave a Comment