anugrahavision.com

WhatsApp Image 2026 07 25 at 10.04.50 AM

മായം ചേർക്കലിനെതിരായ സന്ദേശവുമായി നാടൻ ഭക്ഷ്യമേള….

ചെറുമുണ്ടശ്ശേരി. മായം ചേർക്കലിനെതിരായ സന്ദേശവുമായി ചെറുമുണ്ടശ്ശേരി
എ .യു. പി സ്കൂൾ നാടൻ വിഭവങ്ങളുടെ ഭക്ഷ്യമേള നടത്തി. നാട്ടു രുചികളുമായി കൂട്ടുകൂടൂ ആരോഗ്യം സംരക്ഷിക്കൂ എന്ന സന്ദേശവുമായിട്ടായിരുന്നു രുചിക്കൂട്ട് എന്ന പേരിൽ ഭക്ഷ്യവേള നടത്തിയത്. വിദ്യാലയത്തിലെ ഗലീലിയോ ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ പരിപാടിയിൽ ഉണ്ണിമധുരം, കിണ്ണത്തപ്പം, ഉണ്ണിയപ്പം, പൂവട, ഇലയട, കൊഴുക്കട്ട, പത്തിരി, പഴംപൊരി, കലത്തപ്പം, അരീരപ്പം, അച്ചപ്പം, നൂൽപുട്ട്, റവ ഇഡ്ഡലി, അരിയുണ്ട, പരിപ്പുവട, ക്യാരറ്റ് ഹൽവ തുടങ്ങി നൂറിലധികം വ്യത്യസ്തങ്ങളായ വിഭവങ്ങളാണ് ഒരുക്കിയത്. കുട്ടികൾക്ക് രചിച്ചു നോക്കാനുള്ള അവസരവും നൽകിയിരുന്നു. പ്രധാന അധ്യാപിക കെ. മഞ്ജു പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. ശാസ്ത്ര ക്ലബ് കൺവീനർ  എൻ.അച്യുതാനന്ദൻ,
ടി. പ്രകാശ്, കെ.പ്രീത,ബി.പി. ഗീത, എൻ. ജിജി എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

Spread the News

35 thoughts on “മായം ചേർക്കലിനെതിരായ സന്ദേശവുമായി നാടൻ ഭക്ഷ്യമേള….”

Leave a Comment