anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

കുളപ്പട രാമൻചാടി കയത്തിൽ പാലം വേണം: ആവശ്യവുമായി ജനപ്രതിനിധികൾ; മുഖ്യമന്ത്രിക്കും പൊതുമരാമത്ത് മന്ത്രിക്കും നിവേദനം നൽകി

ചെർപ്പുളശ്ശേരി:. നെല്ലായ ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡിൽ ഉൾപ്പെട്ട കുളപ്പട രാമൻചാടി കയത്തിൽ പാലം നിർമിക്കണമെന്ന ദീർഘകാല ആവശ്യത്തിന് പരിഹാരം കാണാൻ അടിയന്തര ഇടപെടലുമായി ജില്ലാ പഞ്ചായത്ത്. പ്രദേശവാസികൾ വർഷങ്ങളായി അനുഭവിക്കുന്ന യാത്രാദുരിതത്തിന് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ചളവറ ഡിവിഷൻ ജില്ലാ പഞ്ചായത്ത് അംഗം പി.പി. അൻവർ സാദത്ത് മുഖ്യമന്ത്രി വി.ഡി. സതീശനെയും പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ. ബഷീറിനെയും നേരിട്ട് കണ്ട് നിവേദനം സമർപ്പിച്ചു.
നിർദിഷ്ട രാമൻചാടി കയം പാലം യാഥാർഥ്യമായാൽ വിദ്യാർത്ഥികൾ, തൊഴിലാളികൾ, കർഷകർ തുടങ്ങി ആയിരക്കണക്കിന് ആളുകൾക്ക് സുരക്ഷിതവും എളുപ്പവുമായ യാത്രാസൗകര്യം ലഭ്യമാകും.

IMG 20260722 WA0146 (1)
പ്രധാന നേട്ടങ്ങൾ:
എളുപ്പവഴി. പാലം വരുന്നതോടെ മലപ്പുറം ജില്ലയിലെ ആനമങ്ങാട്, മുതുകുറുശ്ശി, പെരിന്തൽമണ്ണ തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ സാധിക്കും.IMG 20260722 WA0144 (1)മേഖലയുടെ വികസനം:. യാത്രാസൗകര്യം സുഗമമാകുന്നതോടെ സമീപ പ്രദേശങ്ങളിലേക്കുള്ള ഗതാഗത ബന്ധം ശക്തമാകുകയും മേഖലയുടെ സാമ്പത്തിക-സാമൂഹിക വികസനത്തിന് പുതിയ സാധ്യതകൾ തുറക്കപ്പെടുകയും ചെയ്യും.

പ്രദേശവാസികളുടെ ദീർഘകാല സ്വപ്നമായ രാമൻചാടി കയത്തിലെ പാലം എത്രയും വേഗം യാഥാർഥ്യമാക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ ചളവറ ഡിവിഷനിലെ മറ്റ് വികസന ആവശ്യങ്ങളും മന്ത്രിമാരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്ന് പി.പി. അൻവർ സാദത്ത് അറിയിച്ചു.

Spread the News

Leave a Comment