anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

ശബരിമല തീർത്ഥാടനം: സുരക്ഷിത യാത്ര ഉറപ്പാക്കാൻ പി.ഡബ്ല്യു.ഡി; റോഡ് സുരക്ഷയ്‌ക്ക് 15 കോടി, റസ്റ്റ് ഹൗസുകൾ നവംബറോടെ സജ്ജമാകും

പമ്പ:. വരാനിരിക്കുന്ന മണ്ഡലകാല തീർത്ഥാടനത്തിന് മുന്നോടിയായി ശബരിമലയിലേക്കുള്ള യാത്ര കൂടുതൽ സുരക്ഷിതവും സൗകര്യപ്രദവുമാക്കാൻ പൊതുമരാമത്ത് വകുപ്പ് കർശന നടപടികളിലേക്ക്. ഇതിന്റെ ഭാഗമായി പമ്പയിൽ പ്രത്യേക അവലോകന യോഗം ചേർന്നു. ജൂലൈ 16-ന് തിരുവനന്തപുരത്ത് നടന്ന യോഗത്തിന്റെ തുടർച്ചയായാണ് പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിൽ പമ്പയിൽ യോഗം സംഘടിപ്പിച്ചത്. തീർത്ഥാടനത്തിന് മാസങ്ങൾക്ക് മുമ്പേ തയാറെടുപ്പുകൾ കൃത്യമായി ആസൂത്രണം ചെയ്യാൻ കഴിഞ്ഞതിൽ യോഗം സംതൃപ്തി രേഖപ്പെടുത്തി.
പ്രധാനമായും റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനാണ് യോഗത്തിൽ ഊന്നൽ നൽകിയത്. പത്തനംതിട്ട ജില്ലാ പോലീസ് സൂപ്രണ്ട് സമർപ്പിച്ച നിർദേശങ്ങൾ യോഗം പൂർണ്ണമായി അംഗീകരിച്ചു.1784714190742

പ്രധാന തീരുമാനങ്ങളും തയാറെടുപ്പുകളും:റോഡ് അറ്റകുറ്റപ്പണികൾ: മണ്ഡലകാലം ആരംഭിക്കുന്നതിന് മുമ്പ് തന്നെ തീർത്ഥാടന പാതകളിലെ എല്ലാ റോഡുകളുടെയും പണി പൂർത്തിയാക്കാൻ ഉദ്യോഗസ്ഥർക്ക് കർശന നിർദേശം നൽകി.
പമ്പ പാതയുടെ പുനരുദ്ധാരണം പമ്പയിലേക്കെത്തുന്ന ദേവസ്വം ബോർഡിന്റെ കൈവശമുള്ള നാലര കിലോമീറ്റർ റോഡ് വിട്ടുനൽകുകയാണെങ്കിൽ അതിന്റെ പൂർണ്ണമായ അറ്റകുറ്റപ്പണികൾ ഏറ്റെടുക്കാൻ സന്നദ്ധമാണെന്ന് പൊതുമരാമത്ത് വകുപ്പ് (PWD) അറിയിച്ചു.. 450 കോടിയുടെ ശബരിമല പാക്കേജ്: ശബരിമല വികസനത്തിനായി 450 കോടി രൂപയുടെ പാക്കേജാണ് സർക്കാർ തയ്യാറാക്കുന്നത്. ഇതിൽ 15 കോടി രൂപ റോഡ് സുരക്ഷയ്ക്കായി  മാത്രം വകയിരുത്തും.
സുരക്ഷാ ക്രമീകരണങ്ങൾ: മുൻവർഷങ്ങളിലെ ശേഷിക്കുന്ന പ്രവൃത്തികൾ അടിയന്തരമായി പൂർത്തിയാക്കും. റോഡ് മാർക്കിങ്, ദിശാ ബോർഡുകൾ, ക്രാഷ് ബാരിയറുകൾ തുടങ്ങിയ സുരക്ഷാ സംവിധാനങ്ങൾ ഒരേസമയം പൂർത്തിയാക്കും.
റസ്റ്റ് ഹൗസുകളുടെ നവീകരണം: മേഖലയിലെ റസ്റ്റ് ഹൗസുകളുടെ അറ്റകുറ്റപ്പണികളും നവീകരണവും നവംബർ മാസത്തോടെ പൂർത്തിയാക്കും.
പമ്പ – സന്നിധാനം റോപ്പ്‌വേ: പമ്പയിൽ നിന്ന് സന്നിധാനത്തേക്കുള്ള റോപ്പ്‌വേ പദ്ധതി യാഥാർത്ഥ്യമാക്കും. കേന്ദ്ര ഗതാഗത മന്ത്രി നിധിൻ ഗഡ്കരിയുമായി നടത്തിയ ചർച്ചയിൽ ഇക്കാര്യത്തിൽ ധാരണയായിട്ടുള്ളതാണ്.
യോഗത്തിൽ എം.എൽ.എമാരായ പഴകുളം മധു, കെ. യു. ജനീഷ് കുമാർ, സി. വി. ശാന്തകുമാർ, റോണി കെ. ബേബി, എം. ജെ. സെബാസ്റ്റ്യൻ, പൊതുമരാമത്ത് സെക്രട്ടറി അദീല അബ്ദുള്ള, ജില്ലാ കളക്ടർ എ. നിസാമുദ്ദീൻ, പൊതുമരാമത്ത് അഡീഷണൽ സെക്രട്ടറി വി. ആർ. വിനോദ്, ജില്ലാ പോലീസ് മേധാവി ആർ. ആനന്ദ് എന്നിവരും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ ഉയർന്ന പൊതുമരാമത്ത് ഉദ്യോഗസ്ഥരും പങ്കെടുത്തു.

Spread the News

Leave a Comment