ചെർപ്പുളശ്ശേരി:. ലയൺസ് ക്ലബ്ബ് ചെർപ്പുളശ്ശേരിയുടെ സർവ്വീസ് പ്രോജക്റ്റിന്റെ ഭാഗമായി വീരമംഗലം ജി.എൽ.പി സ്കൂളിലേക്ക് ഉച്ചഭക്ഷണം പാചകം ചെയ്യുന്നതിനായുള്ള രണ്ട് ബർണറോടുകൂടിയ ഗ്യാസ് സ്റ്റൗ കൈമാറി.
സ്കൂളിൽ നടന്ന ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് അബ്ദുൾ സമദ് അധ്യക്ഷത വഹിച്ചു. ലയൺസ് ക്ലബ്ബ് ഭാരവാഹികളായ ശശികുമാർ ഗീതാഞ്ജലി, കെ. ഉണ്ണികൃഷ്ണൻ, എം. മനോഹരൻ, മുരളി മേനോൻ, വി. രവീന്ദ്രൻ, സ്കൂൾ ഹെഡ്മിസ്ട്രസ് ഷംസീറ, എസ്.എം.സി പ്രസിഡന്റ് നിസാം, അധ്യാപിക സിന്ധു തുടങ്ങിയവർ സംസാരിച്ചു. കുട്ടികളുടെ ക്ഷേമത്തിനായുള്ള ലയൺസ് ക്ലബ്ബിന്റെ ഈ ജീവകാരുണ്യ പ്രവർത്തനത്തെ സ്കൂൾ അധികൃതരും അധ്യാപകരും പ്രദേശവാസികളും അഭിനന്ദിച്ചു.