അമ്പലപ്പാറ: വേങ്ങശ്ശേരി എൻ.എസ്.എസ് ഹൈസ്കൂളിൽ ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് സംഘടിപ്പിച്ചു. പരിപാടി പ്രധാനാധ്യാപകൻ എം. ശശികുമാർ ഉദ്ഘാടനം ചെയ്തു.
ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് വി. വിദ്യ, കൈറ്റ് മാസ്റ്റർ ട്രെയിനർ കെ.ആർ. അനൂപ്, ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ കെ. അജിത് തമ്പാൻ എന്നിവർ സംസാരിച്ചു.
വിദ്യാർത്ഥികൾക്ക് ലിറ്റിൽ കൈറ്റ്സ് പദ്ധതിയെക്കുറിച്ച് പ്രാഥമിക ധാരണ ലഭ്യമാക്കുന്നതിനും ഡിജിറ്റൽ സാങ്കേതികവിദ്യകളോടുള്ള താൽപര്യം വളർത്തുന്നതിനും ക്യാമ്പ് സഹായകമായി. വിവിധ പ്രവർത്തനങ്ങളിലൂടെ പദ്ധതിയുടെ ലക്ഷ്യങ്ങളും പ്രവർത്തനരീതികളും കെ.ആർ. അനൂപ് വിശദീകരിച്ചു.