anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

ഇൻക്ലൂസീവ് വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം എടുത്തുകാട്ടി ചോക്ക് 2026 സംസ്ഥാനതല അധ്യാപക കോൺഫറൻസ്; മികച്ച ഇൻക്ലൂസീവ് സ്കൂളിനും അധ്യാപകർക്കുമുള്ള പുരസ്കാരങ്ങൾ സമ്മാനിച്ചു

കൊച്ചി, 11 ജൂലൈ 2026: കൊച്ചി പ്രയത്‌ന ചൈൽഡ് ഡെവലപ്മെന്റ് സെന്ററും ജെയിൻ യൂണിവേഴ്‌സിറ്റിയും (ഡീംഡ് ടു ബി) സംയുക്തമായി, ഐഎബിടി (ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഓട്ടിസം ആൻഡ് ബിഹേവിയറൽ തെറാപ്പി), ബ്രിഡ്ജ് ബിയോണ്ട് ഫൗണ്ടേഷൻ എന്നിവയുടെ സഹകരണത്തോടെ ചോക്ക് 2026 (CHALK – Curating Holistic Approaches to Learning and Knowledge Sharing) സംസ്ഥാനതല അധ്യാപക വികസന കോൺഫറൻസ് നടന്നു. കേരളത്തിലെ വിവിധ ഇടങ്ങളിൽ നിന്നായി 100ഓളം അധ്യാപകരാണ് കോൺഫറൻസിന്റെ ഭാഗമായത്. ജെയിൻ യൂണിവേഴ്‌സിറ്റിയിൽ നടന്ന കോൺഫറൻസിൽ ഇൻക്ലൂസീവ് വിദ്യാഭ്യാസം എത്രത്തോളം പ്രാധാന്യമാണെന്നും എല്ലാ അധ്യാപകർക്കും അതിലുള്ള അറിവും പരിശീലനവും നൽകേണ്ടതിന്റെ ആവശ്യകതയും ചർച്ച ചെയ്തു.

“രക്ഷിതാക്കള്‍ കഴിഞ്ഞാല്‍, കുട്ടികളിലെ പഠനവൈകല്യങ്ങള്‍ ആദ്യം തിരിച്ചറിയുന്നത് അധ്യാപകരാണ്. ക്ലാസ് മുറിക്കുള്ളില്‍ ഈ ആവശ്യങ്ങള്‍ തിരിച്ചറിയാനും കൈകാര്യം ചെയ്യാനും അധ്യാപകരെ സജ്ജമാക്കുന്ന ഇതുപോലുള്ള സമ്മേളനം അത്യന്താപേക്ഷിതമാണ്. ഇത്തരമൊരു സംരംഭത്തിന് നേതൃത്വം നൽകുന്ന പ്രയത്നക്ക് എന്റെ അഭിനന്ദനങ്ങള്‍”ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് ഉമ തോംസ് എംഎല്‍എ പറഞ്ഞു.

ചടങ്ങിൽ മികച്ച ഇൻക്ലൂസീവ് ടീച്ചർ, മികച്ച ഇൻക്ലൂസീവ് സ്കൂൾ എന്നീ പുരസ്കാരങ്ങൾ സമ്മാനിച്ചു. അവാർഡ് ജേതാക്കൾ: മികച്ച ഇൻക്ലൂസീവ് പ്രീ സ്കൂൾ – കാറ്റർപില്ലർസ് പ്രീസ്കൂൾ, മികച്ച ഇൻക്ലൂസീവ് സ്കൂൾ – കൊച്ചിൻ ഇന്റർനാഷണൽ സ്കൂൾ, മികച്ച ഇൻക്ലൂസീവ് കോളേജ് – ജെയിൻ ഡീംഡ് ടു ബി യൂണിവേഴ്സിറ്റി, മികച്ച ഇൻക്ലൂസീവ് പ്രീ സ്കൂൾ അധ്യാപിക – സ്പെൽസ് ആൻഡ് സ്റ്റോറീസിൽ നിന്നുള്ള ഷീജ അജയൻ, മികച്ച ഇൻക്ലൂസീവ് അപ്പർ പ്രൈമറി സ്കൂൾ അധ്യാപിക – സെന്റ് മിഷേൽസ് ഹയർ സെക്കൻഡറി സ്കൂളിലെ നാദിയ ജോസ്

ഇൻക്ലൂസീവ് വിദ്യാഭ്യാസത്തിൽ വിവിധ വിഷയങ്ങളിൽ വിദഗ്ധരുടെ നേതൃത്വത്തിലുള്ള സെഷനുകളും സംവാദങ്ങളും കോൺഫറൻസിന്റെ ഭാഗമായി നടന്നു.

വ്യത്യസ്ത പഠന ആവശ്യങ്ങളുള്ള വിദ്യാർത്ഥികളെ ഫലപ്രദമായി പിന്തുണയ്ക്കുന്നതിനും ഉൾക്കൊള്ളുന്ന വിദ്യാഭ്യാസരീതികൾ ക്ലാസ് മുറികളിൽ നടപ്പാക്കുന്നതിനും ആവശ്യമായ അറിവും പ്രായോഗിക നൈപുണ്യവും അധ്യാപകർക്ക് പകർന്നുനൽകുന്നതായിരുന്നു കോൺഫറൻസ്. ബി.എഡ്., എം.എഡ്., സൈക്കോളജി വിദ്യാർത്ഥികൾക്കായി സയിന്റിഫിക് സെഷനുകളും നടന്നു.

കഴിഞ്ഞ ഒരു വർഷമായി, വ്യത്യസ്ത കഴിവുകളുള്ള കുട്ടികളെ തിരിച്ചറിയാൻ സഹായിക്കുന്നതിനായി 170 സ്കൂളുകളിലായി പ്രയത്‌ന സെൻസിറ്റൈസേഷൻ പ്രോഗ്രാമുകൾ നടത്തിയിട്ടുണ്ട്. ഈ സെഷനുകൾക്ക് ലഭിച്ച മികച്ച സ്വീകാര്യതയാണ് ചോക്കിന് പ്രചോദനം. വൈവിധ്യമാർന്ന പഠന ആവശ്യങ്ങൾ തിരിച്ചറിയാനും കൈകാര്യം ചെയ്യാനുമുള്ള കഴിവിൽ ആത്മവിശ്വാസത്തോടെയാണ് അധ്യാപകർ സെഷനുകൾക്ക് ശേഷം മടങ്ങുന്നത്.” പ്രയത്‌ന സെന്ററിന്റെ സ്ഥാപകനും ചെയർമാനുമായ ഡോ. ജോസഫ് സണ്ണി കുന്നശ്ശേരി പറഞ്ഞു.

Spread the News

Leave a Comment