anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

പുലാമന്തോൾ കുരുവമ്പലത്ത് വൻ MDMA വേട്ട*

പെരിന്തൽമണ്ണ: എക്സൈസ് വകുപ്പിന്റെ  ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി മലപ്പുറം അസി. എക്സൈസ് കമ്മിഷണർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പെരിന്തൽമണ്ണ എക്സൈസ് റേഞ്ചും മലപ്പുറം എക്സൈസ് ഇന്റലിജൻസും സംയുക്തമായി പെരിന്തൽമണ്ണ എക്സൈസ് ഇൻസ്‌പെക്ടർ എം. യൂനസിന്റെ നേതൃത്വത്തിൽ പുലാമന്തോൾ കുരുവമ്പലം കോരങ്ങാട് ആലിക്കാപറമ്പിൽ അഫ്സൽ ഉബൈദ് എന്നയാളുടെ വീട്ടിൽ നടത്തിയ റെയ്‌ഡിൽ 112 ഗ്രാം MDMA, 6 ഗ്രാം കഞ്ചാവ്‌, 20000/-രൂപ എന്നിവ കണ്ടെടുത്ത് പ്രതി അഫ്സൽ ഉബൈദിനെ അറസ്റ്റ് ചെയ്തു. ഇയാൾ  പെരിന്തൽമണ്ണ എക്സൈസിന്റെ രഹസ്യ നിരീക്ഷത്തിലായിരുന്നു. ഇയാൾക്ക് പെരിന്തൽമണ്ണ എക്സൈസിലും കൊളത്തൂർ, പെരിന്തൽമണ്ണ പോലീസിലും മയക്കു മരുന്ന് വില്പന സംബന്ധിച്ച കേസുകൾ ഉള്ള ആളാണ്.  കാപ്പ പ്രകാരം ജയിലിലായിരുന്നു. ജയിലിൽ നിന്ന് ഇറങ്ങിയതിനു ശേഷവും മയക്കുമരുന്ന് വില്പന തുടരുന്നതിടെ ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. പാർട്ടിയിൽ അസി. എക്സൈസ് ഇൻസ്‌പെക്ടർ ഷിബു. ഡി, ഇന്റലിജൻസ് വിഭാഗം അസി. എക്സൈസ് ഇൻസ്‌പെക്ടർ രാമൻകുട്ടി. കെ, പ്രിവെന്റീവ് ഓഫീസർ അബ്ദുൽ റഫീഖ്, സിവിൽ എക്സൈസ് ഓഫീസർ മാരായ സുനിൽ കുമാർ. എം , അബ്ദുൽ ജലീൽ, വനിതാ സിവിൽ എക്സൈസ് ഓഫീസർ ശ്രീവിദ്യ എന്നിവരുമാണ് ഉണ്ടായിരുന്നത്.

Spread the News

Leave a Comment