anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

എ ഡി ജി പി. പി. വിജയൻ ശബരിമലയിൽ പോലീസിന്റെ ചീഫ് കോഡിനേറ്റർ ആകും

തിരുവനന്തപുരം∙ ശബരിമല ചീഫ് പൊലീസ് കോ ഓര്‍ഡിനേറ്റര്‍ ആയി ക്രമസമാധാനച്ചുമതലയുള്ള എഡിജിപി പി.വിജയനെ നിയമിച്ചു. എസ് ശ്രീജിത്തിന് പകരം പി വിജയനെ നിയമിച്ച് ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. നേരത്തെ ശബരിമല ഓഫീസറായി പി വിജയൻ ദീർഘായുസ്സ് പ്രവർത്തിച്ചിട്ടുണ്ട് അക്കാലത്താണ് പുണ്യം പൂങ്കാവനം പദ്ധതി വിജയൻ ശബരിമലയിൽ നടപ്പാക്കിയത്. സ്റ്റുഡൻസ് പോലീസ് എന്ന ആശയം കൊണ്ടുവരികയും അത് സ്കൂളുകളിലും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നടപ്പാക്കി മികച്ച രീതിയിൽ തുടർന്നുകൊണ്ടിരിക്കുന്ന ഒരു പ്രക്രിയയാണ്. ശബരിമലയിൽ പി വിജയൻ വരുന്നതോടെ ഭക്തജനങ്ങൾക്ക് കൂടുതൽ സൗകര്യവും ദർശന സൗഭാഗ്യവും കൊണ്ടുവരാൻ ആകും എന്ന് പ്രതീക്ഷിക്കുന്നതായി ദേവസ്വം പ്രസിഡന്റ് ജയകുമാർ വ്യക്തമാക്കി.

Spread the News

Leave a Comment