anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

കലാക്ഷേത്ര ഗോപിനാഥന് ആനമങ്ങാടിന്റെ ആദരം ശനിയാഴ്ച

പെരിന്തൽമണ്ണ. കലാരംഗത്തെ പ്രവർത്തിക്കുന്ന കലാക്ഷേത്ര ഗോപിനാഥന് 60 വയസ്സ് തികയുന്ന വേളയിൽ അദ്ദേഹത്തിന്റെ ഷഷ്ടിപൂർത്തി ആഘോഷത്തോടെ അനുബന്ധിച്ചുള്ള   ആനമങ്ങാടിന്റെ ആദരം ശനിയാഴ്ച നടക്കും. വൈകിട്ട് 4 മണിക്ക് ആനമങ്ങാട് പൊതുജന വായനശാലയിൽ നടക്കുന്ന പരിപാടിയിൽ വി രാജൻ അധ്യക്ഷതവഹിക്കും. അലിപ്പറമ്പ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി പി മോഹൻ ദാസ് പരിപാടി ഉദ്ഘാടനം ചെയ്യും. വി പത്മനാഭൻ, എം രാമനുണ്ണി മൂസത്, എൻ പീതാംബരൻ തുടങ്ങി നിരവധി പേർ ചടങ്ങിൽ സംബന്ധിക്കും മൃദംഗ കലാകാരനായ ഗോപിനാഥൻ കലാമണ്ഡലം അംബികയുടെ സഹോദരനാണ്. വർഷങ്ങളായി ഇദ്ദേഹം കലാരംഗത്ത് മികച്ച സംഭാവന ചെയ്തിട്ടുണ്ട്.

Spread the News

Leave a Comment