വാണിയംകുളം. 2025-26 അധ്യയന വർഷത്തിൽ വാണിയംകുളം ടി.ആർ.കെ. സ്ക്കൂളിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ സമ്പൂർണ്ണ A+ ഉം വിവിധ മത്സരയിനങ്ങളിൽ ജില്ലാ സംസ്ഥാന തലങ്ങളിൽ മികച്ച നേട്ടം കൈവരിച്ച വിദ്യാർത്ഥികളെയും വാണിയംകുളം ടി.ആർ.കെ. സ്ക്കൂളിൽ അധ്യാപകർ, പി.ടി.എ, മാനേജ്മെന്റ് സംയുക്തമായി ആദരിച്ചു.
ആദരം വാണിയംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ശ്രീജ ഉത്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പർ എ. സിന്ധു മോൾ അദ്യക്ഷത വഹിച്ചു. ഹെഡ് മാസ്റ്റർ സി. കലാധരൻ, പി ടി എ പ്രസിഡണ്ട്, ഭാരവാഹികൾ, മാനേജ്മെന്റ് ഭാരവാഹികൾ അധ്യാപകർ തുടങ്ങിയവർ ആദരിക്കൽ ചടങ്ങിൽ പങ്കടുത്തു.
