anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

തൂത മുണ്ടൂർ റോഡ് നാളെ ഉപരോധിക്കുമെന്ന് നാട്ടുകാർ

ചെർപ്പുളശ്ശേരി. തൂത മുണ്ടൂർ റോഡ് പണി അശാസ്ത്രീയമാണെന്നും അതുമൂലം നിത്യേന അപകടങ്ങൾ പെരുുകയാണെന്നും ഇതിന്റെ അശാസ്ത്രീയത പരിഹരിച്ച് തൂത മുണ്ടൂർ റോഡിൽ നല്ല ഗതാഗതം പുനസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ആക്ഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ നാളെ (വെള്ളിയാഴ്ച ) കച്ചേരി കുന്ന് കാക്കാ തോടിന് സമീപം നാട്ടുകാർ റോഡ് ഉപരോധിക്കുമെന്ന് ആക്ഷൻ കൗൺസിൽ അറിയിച്ചു. രാവിലെ 9 30 ന് റോഡ് ഉപരോധം ആരംഭിക്കും.. ഇതിനിടയിൽ തൂത പാലത്തിൽ വിള്ളൽ അനുഭവപ്പെട്ടതിനെ തുടർന്ന് കരാറുകാരൻ ഓട്ടയടപ്പ് ആരംഭിച്ചു. തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് പെട്ടെന്ന് പാലം പണി പൂർത്തിയാക്കിയതാണ് പാലം പൊളിയാൻ കാരണമായതെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. റോഡിൽ പല ഭാഗങ്ങളിലും റോഡ് പൊളിയുന്ന അവസ്ഥയുണ്ട് ഇതെല്ലാം പരിഹരിച്ച് സുഗമമായ ഗതാഗതം ഉറപ്പുവരുത്തണം എന്നാണ് നാട്ടുകാരുടെ ആവശ്യം.

Spread the News

Leave a Comment