anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

ഓപ്പറേഷന്‍ തൂഫാന്‍: 131 പേരെ അറസ്റ്റ് ചെയ്തു: എം.ഡി.എം.എയും മറ്റുമയക്കുമരുന്നുകളും പിടിച്ചെടുത്തു.

  തിരുവനന്തപുരം.  ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ 120 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 131 പേര്‍ അറസ്റ്റിലായി. ഇവരില്‍ നിന്ന് 46.868 ഗ്രാം എം.ഡി.എം.എയും 1.570 കി.ഗ്രാം കഞ്ചാവും 0.5 ഗ്രാം ഹെറോയിനും 275.9 ഗ്രാം ബ്രൗണ്‍ ഷുഗറും രണ്ട് കഞ്ചാവ് ചെടികളും പിടിച്ചെടുത്തു.

ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി ഇതുവരെ 3910 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ആകെ 4201 അറസ്റ്റുകള്‍ നടന്നു.

ഇതുവരെ പിടിച്ചെടുത്ത എം.ഡി.എം.എ 1932.4438 ഗ്രാം.

കഞ്ചാവ് 339.019484 കി.ഗ്രാം.

ലഹരി വിപണനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് നേരിട്ടും (9497979794, 9497927797) വാട്സ്ആപ്പ് (9995966666) മുഖേനയും പോലീസിനെ അറിയിക്കാം. ഈ നമ്പറുകളിലേക്ക് ബന്ധപ്പെടുന്നവരുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും.

 

Spread the News

Leave a Comment