കോട്ടയം, ജൂൺ 25,2026: കോട്ടയം ജില്ലയിൽ കെഫോൺ കണക്ഷനുകളുടെ എണ്ണം 15,000 പിന്നിട്ടു. വീടുകൾ, ഓഫീസുകൾ, വാണിജ്യ സ്ഥാപനങ്ങൾ, സർക്കാർ ഓഫീസുകൾ എന്നിവിടങ്ങളിലായി കെഫോണിന് ലഭിച്ചുവരുന്ന മികച്ച സ്വീകാര്യതയാണ് ഈ നേട്ടത്തിന് വഴിയൊരുക്കിയത്.
മിതമായ നിരക്കിൽ അതിവേഗ ഇന്റർനെറ്റ് സേവനം ലഭ്യമാക്കുന്ന കെഫോൺ, ജില്ലയിലെ ഡിജിറ്റൽ കണക്റ്റിവിറ്റി ശക്തിപ്പെടുത്തുന്നതിൽ നിർണായക പങ്കുവഹിച്ചുവരികയാണ്. ഗാർഹിക ഉപയോക്താക്കൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും ഒരുപോലെ വിശ്വസനീയമായ ബ്രോഡ്ബാൻഡ് സേവനം ലഭ്യമാക്കുന്നതിലൂടെ ജില്ലയിലെ ഡിജിറ്റൽ ഉൾക്കൊള്ളൽ കൂടുതൽ ശക്തിപ്പെട്ടിട്ടുണ്ട്.
ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും സൗജന്യമായും മിതനിരക്കിലുള്ളതുമായ ഇന്റർനെറ്റ് സേവനം ലഭ്യമാക്കുന്ന കെഫോൺ, സംസ്ഥാന സർക്കാരിന്റെ ഡിജിറ്റൽ കേരളം ലക്ഷ്യത്തിന് ശക്തമായ പിന്തുണ നൽകുന്നുണ്ട്. ജില്ലയിലെ വിവിധ ഭാഗങ്ങളിലായി വിപുലമായ ഒപ്റ്റിക്കൽ ഫൈബർ ശൃംഖലയും പ്രാദേശിക നെറ്റ്വർക്ക് ഓപ്പറേറ്റർമാരുടെ സഹകരണവും കെഫോണിന്റെ സേവന വ്യാപനത്തിന് കരുത്തേകുന്നു.
പുതിയ ഗാര്‍ഹിക കണക്ഷന് എടുക്കാന്‍ എന്റെ കെഫോണ്‍ എന്ന മൊബൈല്‍ ആപ്പിലൂടെയോ കെഫോണ്‍ വെബ്സൈറ്റിലൂടെയോ രജിസ്റ്റര്‍ ചെയ്യാം. 18005704466 എന്ന ടോള്‍ഫ്രീ നമ്പര്‍ വഴിയും കണക്ഷനായി രജിസ്റ്റര്‍ ചെയ്യാം. കെ ഫോണ്‍ പ്ലാനുകളെയും ഓഫറുകളേയും കുറിച്ച് കൂടുതല്‍ അറിയുവാന്‍ കെ ഫോണ്‍ ഔദ്യോഗിക വെബ്സൈറ്റായ https://kfon.in/ ല്‍ സന്ദര്‍ശിക്കുകയോ 90616 04466 എന്ന വാട്സ്ആപ്പ് നമ്പരില്‍ KFON Plans എന്ന് ടൈപ്പ് ചെയ്ത് മെസേജ് ചെയ്തോ കെഫോണ്‍ പ്ലാനുകള്‍ അറിയാനാവും.