anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

ചെർപ്പുളശ്ശേരി ജനമൈത്രി പോലീസ് ഒരുക്കുന്ന ലഹരി വിരുദ്ധ സന്ദേശ ബുള്ളറ്റ് റാലി നാളെ

ചെർപ്പുളശ്ശേരി. കേരള സർക്കാരിന്റെ ഓപ്പറേഷൻ  തൂഫാന്റെ  ഭാഗമായി  ചെർപ്പുളശ്ശേരി ജനമൈത്രി പോലീസ് ഒരുക്കുന്ന ലഹരി വിരുദ്ധ   സന്ദേശ  ബുള്ളറ്റ് റാലി     നാളെ രാവിലെ  8 മണിക്ക്   ചെർപ്പുളശ്ശേരി പുതിയ ബസ് സ്റ്റാൻഡിൽ വച്ച് വി കെ ശ്രീകണ്ഠൻ എംപി ഉദ്ഘാടനം ചെയ്യും. ഷോർണൂർ എം എൽ എ പി മമ്മിക്കുട്ടി ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കും. മണ്ണാർക്കാട് ഡി വൈ എസ്പി സി. അലവി  ലഹരി വിരുദ്ധ സന്ദേശം നൽകും. ചടങ്ങിൽ ചെർപ്പുളശ്ശേരി എസ് എച്ച് ഒ പി കെ കവി രാജൻ അധ്യക്ഷതവഹിക്കും. സബ്   ഇൻസ്പെക്ടർമാരായ ബിൻഷാദ് അലി, വി. ജയൻ തുടങ്ങിയവർ പ്രസംഗിക്കും. തുടർന്ന് ബുള്ളറ്റ് റാലി പേങ്ങാട്ടിരി  ചളവറ  തൃക്കടീരി  തുടങ്ങിയ സ്ഥലങ്ങളിൽ സാംസ്കാരിക പരിപാടികൾ  അവതരിപ്പിച്ചുകൊണ്ട് വെള്ളിനേഴിയിൽ എത്തിച്ചേരും. ഉച്ചയ്ക്ക് മുമ്പ് റാലി സമാപിക്കുന്ന തരത്തിലാണ് പരിപാടികൾ ആസൂത്രണം ചെയ്തിട്ടുള്ളത്. പരിപാടി വിജയമാക്കാൻ ഏവരും രാവിലെ കൃത്യസമയത്ത് തന്നെ ചെർപ്പുളശ്ശേരി പുതിയ ബസ് സ്റ്റാൻഡിൽ  എത്തിച്ചേരണമെന്ന് ചെർപ്പുളശ്ശേരി എസ് എച്ച് ഒ പി കെ കവിരാജൻ അറിയിച്ചു.

Spread the News

Leave a Comment