anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

പുതിയ ബസ് സ്റ്റാൻഡ് ചളിക്കുളമായി യാത്രക്കാർ ദുരിതത്തിൽ

ചെർപ്പുളശ്ശേരി. ആറ്റു നോറ്റ് ബസ്സുകൾ കയറി തുടങ്ങിയ ചെർപ്പുളശ്ശേരി പുത്തനാല്‍ക്കൽ ഭഗവതി ക്ഷേത്രത്തിന്റെ മുൻവശത്തുള്ള പുതിയ ബസ്റ്റാൻഡ് മഴപെയ്തതോടെ ചളിക്കുളമായി. ഡ്രസ്സിൽ ഒന്നും ചളിയാവാതെ ഈ ബസ്റ്റാൻഡിലൂടെ നടക്കാനാവുന്നില്ലെന്ന് യാത്രക്കാർ പറയുന്നു. ബസ്സുകൾ തെറിപ്പിക്കുന്ന ചെളിവെള്ളം പലരുടെയും ദേഹത്ത് പറ്റി പ്രശ്നങ്ങൾ ഉണ്ടാകുന്നു. മഴയ്ക്കു മുമ്പ് ഏറ്റവും വേഗത്തിൽ ഉദ്ഘാടനം കഴിച്ച പുതിയ ബസ്റ്റാൻഡ് കട്ടകൾ വിധിച്ചോ, കോറി വേസ്റ്റ് ഇട്ടോ നിലവിലുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടില്ലെങ്കിൽ കുട്ടികളും യാത്രക്കാരും ഇനിയും വിഷമിക്കേണ്ടതായി വരും.1780472550411

ആസൂത്രണം ഇല്ലാതെ നടത്തുന്ന ഇത്തരം ചെയ്തികൾ ഒരു നഗരസഭാ ഭരണത്തിന് ചേർന്നതല്ല എന്നതാണ് വസ്തുത. മഴക്കാലം വരുന്നത് മുന്നിൽ കണ്ടു കൊണ്ട് പെട്ടെന്നുള്ള ആവേശത്തിൽ ഉദ്ഘാടനം കഴിച്ചതാണ് ഈ ബസ്റ്റാന്റിന്റെ ഈ പ്രശ്നങ്ങൾക്ക് അടിസ്ഥാനം. ഏതായാലും ആർജ്ജവമുള്ള നഗരസഭ അധികാരികൾ ഈ പ്രശ്നത്തിന് ഉടൻ പരിഹാരം കാണും എന്ന് നമുക്ക് പ്രത്യാശിക്കാം.

Spread the News

Leave a Comment