കൊച്ചി. സംസ്ഥാനത്ത് ക്രമസമാധാന പ്രശ്നങ്ങൾ സൃഷ്ടിച്ച് പുതുതായി സത്യപ്രതിജ്ഞ ചെയ്ത സർക്കാറിൻ്റെ പ്രതി ഛായയ്ക്ക് മങ്ങലേല്പിക്കുവാൻ നടത്തിയ ഗൂഡാലോചന ഭാഗമാണോ സുരക്ഷ ആവശ്യപ്പെടാതെ ഇഡി റെയിഡും മുൻകൂട്ടി സംഘടിപ്പിച്ച രീതിയിലെ പ്രതിഷേധങ്ങളുമെന്ന് സമഗ്രമായി അന്വേഷിക്കണമെന്ന് മുഖ്യമന്ത്രിയ്ക്ക് പരാതി.
പൊതു പ്രവർത്തകനും ഹൈക്കോടതി അഭിഭാഷകനുമായ അഡ്വ. കുളത്തൂർ ജയ്‌സിങ് ആണ് ഇത് സംബന്ധിച്ച് പരാതി നല്കിയത്.
കേരള പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ നടന്ന ഇഡി റെയിഡിനെ സംബന്ധിച്ച് പോലീസ് സുരക്ഷ ആവശ്യപ്പെടാത്ത നടപടിയിൽ ദുരുഹതയുണ്ട്. കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകളുടെ ഭരണത്തിനെതിരെ ജനങ്ങൾ യുഡിഎഫ് നെ വൻ ഭൂരിപക്ഷത്തിൽ വിജയിപ്പിച്ച് സാഹചര്യത്തിൽ സംസ്ഥാനത്ത് ക്രമസമാധാന പ്രശ്നങ്ങൾ സൃഷ്ടിച്ച് രാഷ്ട്രീയ നേട്ടങ്ങൾക്ക് പരിശ്രമങ്ങൾ ബിജെപിയും സിപിഎം ഗൂഢാലോചന നടത്തി ഇഡി റെയിഡും
അക്രമ പ്രതിഷേധങ്ങളും നാടകീയമായി സൃഷ്ടിച്ചതാണോയെന്നതിന് അന്വേഷണം ആവശ്യമാണ്.
പിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്ന ഘട്ടത്തിൽ നിരവധി പരാതികൾ നല്കിയിട്ടും പ്രതികരിക്കാത്ത ഇഡി ഇപ്പോൾ റെയിഡിന് ഇറങ്ങുകയും പാർട്ടി നേരത്തെ സംഘടിപ്പിച്ച രീതിയിൽ സംസ്ഥാനത്ത് വൻ സിപിഎം പ്രതിഷേധങ്ങൾ റെയിഡ് കേന്ദ്രത്തിന് മുന്നിൽ മിന്നൽ വേഗത്തിൽ നടക്കുകയും ചെയ്യതതിൽ പല ദുരുഹതകൾ വർദ്ധിക്കുകയാണ്. ഇഡി റെയിഡിന് നടന്ന സ്ഥലങ്ങളിൽ സിപിഎം പ്രവർത്തകർ മാർച്ചുമായി സംഘടിച്ച് എത്തിട്ടും ആവശ്യമായ സുരക്ഷ ഇഡി ഉദ്ദ്യോഗസ്ഥർ സംസ്ഥാന ഗവൺമെന്റിനോട് അഭ്യർത്ഥിക്കുകയോ സിആർപിഎഫ് ക്യാമ്പിൽ നിന്ന് സേനയെ അയയ്ക്കുവാൻ ആവിശ്യപ്പെടാത്തതിലും ദുരുഹതയുണ്ട്. പ്രതിഷേധക്കാരെ തുരത്തിപ്പിച്ചശേഷം സുരക്ഷിതമായി കൃത്യനിർവ്വഹണം നടത്തി പോകേണ്ട ഇഡി ഉദ്ദ്യോഗസ്ഥർ ആയത് ചെയ്യാതെ അക്രമകാരികളായ പ്രതിഷേധക്കാരുടെ മുന്നിലൂടെ പുറത്തേയ്ക്ക് പോയത് അക്രമം നടത്തട്ടെയെന്ന മുൻ നിശ്ചയിച്ച അജണ്ടയുടെ ഭാഗമാണോയെന്നും അന്വേഷിക്കേണ്ടതുണ്ടെന്ന് അഡ്വ. കുളത്തൂർ ജയ്സിങ് ആവിശ്യപ്പെട്ടു.