anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

കലാമണ്ഡലം കൃഷ്ണൻകുട്ടിപൊതുവാൾ നൂറ്റിരണ്ടാം ജന്മദിനാഘോഷം – ഒരു പിറന്നാളിന്റെ ഓർമ്മക്ക് – കലാസാഗർ പുരസ്‍കാര സമർപ്പണം മെയ് 28 ന്

  ചെർപ്പുളശ്ശേരി .കഥകളി ആസ്വാദകരുടെ ലോകം ഇന്നും സ്നേഹത്തോടെ ഓർക്കുന്ന മഹാനായ കലാകാരനാണ് കലാമണ്ഡലം കൃഷ്ണൻകുട്ടി പൊതുവാൾ — കേരളത്തിന്റെ സാംസ്കാരിക പൈതൃകത്തിൽ അമർന്നു നിൽക്കുന്ന അപൂർവ സാന്നിധ്യം. തന്റെ ജീവിതവും കലാപ്രവർത്തനവും കഥകളിയുട താളലോകത്തിൽ അക്ഷരാർത്ഥത്തിൽ മറക്കാനാവാത്ത മുദ്ര പതിപ്പിച്ചു.

അസുരവാദ്യമായ ചെണ്ടയെ അമൃതൊഴുകുന്ന ദേവവാദ്യമാക്കിയ കഥകളിച്ചെണ്ടയിലെ ഇതിഹാസപുരുഷൻ, കലാസാഗർ സ്ഥാപകൻ,- കലാമണ്ഡലം കൃഷ്ണൻകുട്ടി പൊതുവാൾ, തൗര്യത്രിക കലയായ കഥകളിയുടെ സമസ്ത മേഖലകളിലും തന്റേതായ കയ്യൊപ്പു പതിപ്പിച്ച മഹാപ്രതിഭയുടെ നൂറ്റിരണ്ടാം ജന്മദിനാഘോഷം – ഒരു പിറന്നാളിന്റെ ഓർമ്മ – മെയ് 28നു   കാറൽമണ്ണ  വാഴേങ്കട കുഞ്ചു നായർ മെമ്മോറിയൽ ട്രുസ്ടിന്റെ സഹകരണത്തോടെ കലാസാഗർ ആഘോഷിക്കുന്നു.

കലാമണ്ഡലം കൃഷ്ണന്‍കുട്ടിപ്പൊതുവാളുടെ സ്മരണാര്‍ത്ഥം അദ്ദേഹത്തിന്റെ പ്രധാന കര്‍മ്മമേഖലയായ കഥകളിയുമായി ബന്ധപ്പെട്ട് പ്രാഗത്ഭ്യം തെളിയിച്ച  കെ.ബി. രാജ് ആനന്ദ് (കലാനിരൂപണം),  കല്ലുവഴി വാസു (വേഷം),  കോട്ടയ്ക്കല്‍ പി.ഡി. നമ്പൂതിരി (സംഗീതം), . കലാമണ്ഡലം നാരായണന്‍കുട്ടി‍ &  വിജയമണിയമ്മ ( ചെണ്ട), . കൊടശ്ശേരി പരമേശ്വരന്‍ നായര്‍ (മദ്ദളം), . കോട്ടയ്ക്കല്‍ രാമചന്ദ്രന്‍ ( ചുട്ടി) എന്നിവരെ ഈ വര്‍ഷം കലാസാഗര്‍ പുരസ്കാരം നല്‍കിയാദരിക്കുന്നു.

മെയ് 28നു വ്യാഴാഴ്ച വൈകുന്നേരം അഞ്ചു മണിക്ക് വാഴേങ്കട കുഞ്ചു നായർ മെമ്മോറിയൽ ഹാളിൽ ആരംഭിക്കുന്ന ആചാര്യനുസ്മരണ യോഗത്തിന് സ്വാഗതവും ആഘോഷ പരിപാടിയുടെ ആമുഖ പ്രഭാഷണവും ആനന്ദൻ നിർവഹിക്കും.  ടി.കെ. അച്യുതന്റെ (പ്രസിഡണ്ട്, കലാസാഗര്‍) അധ്യക്ഷതയിൽ ചേരുന്ന അനുസ്മരണ യോഗo പദ്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ (രക്ഷാധികാരി, കലാസാഗര്‍) ഉദ്ഘാടനം ചെയ്യും. . കെ.സി. നാരായണന്‍ (മുന്‍ ചീഫ് എഡിറ്റര്‍, ഭാഷാപോഷിണി) അനുസ്മരണഭാഷണം നിര്‍വ്വഹിക്കും. . വി. കലാധരന്‍ കലാമണ്ഡലം കൃഷ്ണന്‍കുട്ടിപ്പൊതുവാളുടെ മേളേതരചിന്തകളെ വിശകലനം ചെയ്തു സംസാരിക്കും. . കലാമണ്ഡലം ഉണ്ണികൃഷ്ണൻ ( മുന്‍ പ്രിന്‍സിപ്പാള്‍, കേരള കലാമണ്ഡലം) ഈ വർഷത്തെ കലാസാഗർ പുരസ്കൃതരെ സദസ്സിനു പരിചയപ്പെടുത്തും.  പീതാംബരന്‍ ആനമങ്ങാട്, (സെക്രട്ടറി, വാഴേങ്കട കുഞ്ചുനായര്‍ മെമ്മോറിയൽ ട്രസ്റ്റ്) നന്ദി രേഖപ്പെടുത്തും.

പുരസ്കാരസമർപ്പണത്തിനു ശേഷം നടക്കുന്ന കീചകവധം കഥകളിയിൽ ഡോ. സദനം കൃഷ്ണന്‍കുട്ടി (കീചകന്‍), . കലാമണ്ഡലം കേശവന്‍ നമ്പൂതിരി (സൈരന്ധ്രി),. വെള്ളിനേഴി ഹരിദാസന്‍ (സുദേഷ്ണ), . കോട്ടയ്ക്കല്‍ ദേവദാസന്‍ (വലലന്‍), . നെടുമ്പള്ളി രാം മോഹന്‍,  സദനം ജ്യോതിഷ് ബാബു (സംഗീതം),  സദനം രാമകൃഷ്ണന്‍ (ചെണ്ട ), സദനം ദേവദാസ് (മദ്ദളം), . കലാമണ്ഡലം ശ്രീജിത്ത് (ചുട്ടി), . കലാമണ്ഡലം ബാലനും സംഘവും (അണിയറ) അണിയലം വാഴേങ്കട കുഞ്ചുനായര്‍ മെമ്മോറിയല്‍ ട്രസ്റ്റ്, അവതരണം കലാസാഗർ, കവളപ്പാറ. എന്നിവ നിർവഹിക്കും  രാജൻ പൊതുവാൾസെക്രെട്ടറി കാര്യങ്ങൾ വിശദീകരിച്ചു.

 

Spread the News

Leave a Comment