ഒറ്റപ്പാലം : പികെ ദാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (PKDIMS) ആശുപത്രിയിൽ ബ്രെസ്റ്റ് & എൻഡോക്രൈൻ സർജറി വിഭാഗത്തിന്റെ നേതൃത്വത്തിൽ മെയ് 25 മുതൽ 30 വരെ പ്രത്യേക തൈറോയ്ഡ് ക്യാമ്പ് സംഘടിപ്പിക്കുന്നു. രാവിലെ 9 മുതൽ വൈകിട്ട് 5 വരെ നടക്കുന്ന ക്യാമ്പിൽ തൈറോയ്ഡ് സംബന്ധമായ രോഗങ്ങൾ നേരത്തെ കണ്ടെത്തുകയും ചികിത്സ നൽകുകയും ചെയ്യുകയാണ് ലക്ഷ്യം. ഹെപ്പോ/ഹൈപ്പർ തൈറോയ്ഡിസം ഉൾപ്പെടെ തൈറോയ്ഡ് പ്രശ്നങ്ങൾ, തൈറോയ്ഡ് കാൻസർ, പാരാതൈറോയ്ഡ് രോഗങ്ങൾ, അഡ്രിനൽ ഗ്രന്ഥി സംബന്ധമായ പ്രശ്നങ്ങൾ, പാൻക്രിയാറ്റിക് ന്യൂറോ എൻഡോക്രൈൻ ട്യൂമറുകൾ, സ്തന സംബന്ധമായ രോഗങ്ങൾ എന്നിവയ്ക്ക് വിദഗ്ധ പരിശോധനയും നിർദ്ദേശങ്ങളും ലഭ്യമാകും.
ക്യാമ്പിന് നേതൃത്വം നൽകുന്നത് ബ്രെസ്റ്റ് & എൻഡോക്രൈൻ സർജൻ ഡോ. ശ്രദ്ധ ശ്രീനിവാസ് ആണ്. രജിസ്റ്റർ ചെയ്യുന്ന ആദ്യ 300 പേർക്ക് പ്രത്യേക ഇളവുകളും നൽകുന്നതാണ്. TSH + FT4, Anti-TPO തുടങ്ങിയ പരിശോധനകൾക്കും കുറഞ്ഞ നിരക്കിൽ സൗകര്യം ഒരുക്കിയിട്ടുണ്ട്.
തൈറോയ്ഡ്, ബ്രെസ്റ്റ്, എൻഡോക്രൈൻ രോഗങ്ങൾക്ക് സമഗ്രമായ നിർണയവും പ്രത്യേക ഡിസ്കൗണ്ടിൽ ശസ്ത്രക്രിയാ സേവനങ്ങളും ഉൾപ്പെടുന്ന ഈ ക്യാമ്പ്, രോഗികളുടെ ആരോഗ്യ സംരക്ഷണത്തിന് വലിയ സഹായമാകുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും 7306 317 241 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.