കോട്ടയം: ഓക്സിജന്‍ ദി ഡിജിറ്റല്‍ എക്സ്പേര്‍ട്ടിന്റെ 26-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ദിവസേനയുള്ള നറുക്കെടുപ്പില്‍ തിരുവനന്തപുരം പൂജപ്പുര തമ്മലം ഇളംകാത്ത്വില്ലയില് എം.ജി. അനീഷിന് മിക്സി സമ്മാനമായി ലഭിച്ചു.
കഴിഞ്ഞ ദിവസം അനീഷ് ഓക്സിജന്റെ പട്ടം ബ്രാഞ്ച് സന്ദശിച്ച് ഡിജിറ്റല്‍ ഉത്പന്നങ്ങള്‍ വാങ്ങിയിരുന്നു. തുടര്‍ന്നാണ് നറുക്കെടുപ്പില്‍ പങ്കെടുക്കുവാന്‍ അവസരം ലഭിച്ചത്.
വെള്ളിയാഴ്ച വൈകീട്ട് കോട്ടയം നാഗമ്പടം ഓക്സിജന്‍ ഹെഡ് ഓഫീസ് ഷോറൂമില്‍ നടത്തിയ നറുക്കെടുപ്പില്‍ അസിസ്റ്റന്റ് ബ്രാഞ്ച് മാനേജര്‍ ജോസി, ടെറിറ്ററി സെയില്‍സ് മാനേജര്‍ ഡാഞ്ചോ, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് എക്സ്പേര്‍ട്ട് ബിറ്റോ ബെന്നി, കോള്‍ സെന്റര്‍ ഹെഡ് ജിസ, ഓക്സിജന്‍ ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
31 വരെയാണ് വാര്‍ഷിക ആഘോഷ പരിപാടികള്‍. ദിവസവും നടക്കുന്ന നറുക്കെടുപ്പിലൂടെ കാറും സ്കൂട്ടറും ഉള്‍പ്പെടെ അഞ്ച് കോടിയുടെ സമ്മാനങ്ങളാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. മൊബൈല്‍ ഫോണ്‍, എസി., ലാപ്ടോപ്പ്, ഫ്രിഡ്ജ്, വാഷിംഗ് മെഷീന്, ഗാഡ്ജെറ്റുകള്‍, തുടങ്ങിയ ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ പ്രത്യേക വിലക്കുറവില്‍ ലഭിക്കും. നിരവധി സമ്മാനങ്ങളും ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിട്ടുണ്ട്. ഫോണ്‍: 9020100100.