പാലക്കാട് കൊല്ലങ്കോട് കണ്ടച്ചിറയിലാണ് വീട്ടിലെ രഹസ്യ അറയിൽ സൂക്ഷിച്ച വിശേദ മധ്യവുമായി വീട്ടമ്മ എക്സൈസ് സംഘത്തിൻറെ പിടിയിലായത്. മാഞ്ചിറ കണ്ടഞ്ചിറ മുരുകൻ ഭാര്യ 52 വയസുള്ള ശശികലയെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. ഇവരുടെ വീട്ടിലെ രഹസ്യ അറയിൽ നിന്ന് 124 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യം കണ്ടെത്തി. അനധികൃതമായി വിൽപ്പന നടത്താൻ സൂക്ഷിച്ച മദ്യമാണെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. കൊല്ലങ്കോട് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ തൻസിൽ താഹയുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ എക്‌സൈസ് ഗ്രേഡ് ഇൻസ്‌പെക്ടർ സിബി സിറിൽ, അസിസ്റ്റന്റ് ഗ്രേഡ് എക്സൈസ് ഇൻസ്‌പെക്ടർ പി ചെന്താമര, കെ വെള്ളകുട്ടി, പ്രേവന്റീവ് ഓഫീസർ ഗ്രേഡ് എസ് നടേഷ്, സിവിൽ എക്‌സൈസ് ഓഫീസർ മാരായ കെ അഭിലാഷ്, എച്ച് നൗഫൽ, ജി വിജേഷ് കുമാർ, സി രാധാകൃഷ്ണൻ, വുമൺ സിവിൽ എക്‌സൈസ് ഓഫീസർ മാരായ കെ സി സംഗീത, പി വൈ സീനത്ത്, സി അഞ്ചു, വി ഷീജ എന്നിവർ പങ്കെടുത്തു.