anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

മന്ത്രിയുടെ രാജി ആവശ്യപ്പെട്ട്സുമേഷ് അച്യുതൻ നിരാഹാര സമരം ആരംഭിച്ചു* 

മന്ത്രി കെ. കൃഷ്ണൻ കുട്ടിയുടെ രാജി ആവശ്യപ്പെട്ട് ചിറ്റൂർ നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. സുമേഷ് അച്യുതന്റെ നേതൃത്വത്തിൽ ഏകദിന നിരാഹാര സമരം ആരംഭിച്ചു. 2018 ലെ മഹാപ്രളയം മനുഷ്യ നിർമ്മിതമാണെന്ന് അറിഞ്ഞിട്ടും ഇക്കാര്യം മറച്ചുവെച്ച് സത്യപ്രതിജ്ഞാ ലംഘനം നടത്തിയ മന്ത്രി കെ. കൃഷ്ണൻ കുട്ടിയും അന്നത്തെ ജലസേചന വകുപ്പ് മന്ത്രിയും നിലവിൽ എം.എൽ.എയുമായ മാത്യു.ടി. തോമസും തത്സ്ഥാനങ്ങൾ രാജി വെയ്ക്കണമെന്നാവശ്യപ്പെട്ടാണ് നിരാഹാര സമരം നടത്തുന്നത്.

പുറത്ത് വന്നിരിക്കുന്നത് വ്യാജ ശബ്ദരേഖയാണെങ്കിൽ മാത്യു കുഴൽ നാടൻ എം.എൽ.എക്കെതിരെ ആരോപണ വിധേയർ പോലീസിലും തെരഞ്ഞെടുപ്പ് കമ്മീഷൻ മുമ്പാകെയും പരാതി നൽകാൻ തയ്യാറാകണമെന്ന് സുമേഷ് അച്യുതൻ പറഞ്ഞു. യു.ഡി.എഫ് അധികാരത്തിലെത്തിയാൽ കുറ്റക്കാരെ മുഴുവൻ നിയമത്തിനു മുന്നിൽ കൊണ്ടു വരുമെന്നും അദ്ദേഹം വ്യക്തമാക്കി. വണ്ടിത്താവളത്ത് രാവിലെ 9 ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ. ഗോപാലസ്വാമി ഷാൾ അണിയിച്ചതോടെയാണ് നിരാഹാര സമരത്തിന് തുടക്കമായത്. വൈകിട്ട് അഞ്ച് വരെയാണ് സമരം. ചിറ്റൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സച്ചിദാനന്ദ ഗോപാലകൃഷ്ണൻ, പട്ടഞ്ചേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എസ്.ശിവദാസ്, ശ്രീജിത്ത് തത്തമംഗലം തുടങ്ങിയവർ പങ്കെടുത്തു.

Spread the News

Leave a Comment