തമിഴ് പരമ്പരകളിലൂടെയും സിനിമകളിലൂടെയും പ്രശസ്തയായ നടി സുഭാഷിണിയെ ചെന്നൈയിലെ അയ്യപ്പൻതങ്കലിലെ അപ്പാർട്ട്മെന്റിൽ മരിച്ച നിലയിൽ കണ്ടെത്തി. 38 വയസ്സായിരുന്നു. സൺ ടിവിയിലെ ‘കയൽ’ എന്ന പരമ്പരയിലെ പ്രതിനായിക വേഷമാണ് സുഭാഷിണിയെ പ്രശസ്തയാക്കിയത്. ‘എല്ലാം മേലെ ഇരിക്കിറവൻ പാത്തുപ്പാൻ’ (2023), ‘വെബ്’ (2023) എന്നീ തമിഴ് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്
മരണത്തിന് തൊട്ടുമുമ്പ് ഭർത്താവ് ബിബിൻ ചന്ദ്രയുമായി വീഡിയോ കോളിൽ തർക്കമുണ്ടായതായി റിപ്പോർട്ടുണ്ട്. കുടുംബവഴക്കിനെ തുടർന്നാകാം ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ, മരണത്തിന്റെ കൃത്യമായ കാരണം കണ്ടെത്താൻ പോലീസ് അന്വേഷണം തുടരുകയാണ്