ചിറ്റൂർ നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തിലേയ്ക്ക് കടന്നതോടെ കൂടുതൽ ബൂത്തുകൾ സന്ദർശിച്ച്, വോട്ടഭ്യർത്ഥിച്ച് ചിറ്റൂർ നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. സുമേഷ് അച്യുതൻ. ഇന്ന് രാവിലെ നിയോജക മണ്ഡല പരിധിയിലെ വിവിധ കമ്പനികളിലെ ജോലിക്കാരെ നേരിൽക്കണ്ട് വോട്ടഭ്യർത്ഥിച്ചു. ഉച്ചയ്ക്കു ശേഷം പാലക്കാട് രാഹുൽ ഗാന്ധി പങ്കെടുത്ത മെഗാ കൺവെൻഷനിലും തുടർന്ന് വൈകിട്ട് എട്ട് കുടുംബ സംഗമങ്ങളിലും പങ്കെടുത്തു. ആറാം പാടം, നല്ലേപ്പിള്ളി, എരുത്തേമ്പതി, കൊഴിഞ്ഞാമ്പാറ എന്നിവിടങ്ങളിലാണ് കുടുംബ സംഗമം നടന്നത്.
ഡി.സി.സി. ജനറൽസെക്രട്ടറി കെ.എസ്. തണികാചലം, യു.ഡി.എഫ് ചെയർമാൻ പി.രതീഷ്, എ.ഐ.സി.സി. നിരീക്ഷകൻ എച്ച്.സി. യോഗേഷ്, ചിറ്റൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സച്ചിദാനന്ദ ഗോപാലകൃഷ്ണൻ, നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് ഇൻ ചാർജ്ജ് ആർ.പങ്കജാക്ഷൻ, മാർക്സിസ്റ്റ് ജനാധിപത്യ കൂട്ടായ്മ നേതാവ് എം. സതീഷ് തുടങ്ങിയവർ പങ്കെടുത്തു.