anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പാലക്കാട്‌ കോട്ടമൈതാനത്ത് നടത്തിയ പ്രസംഗം.

കേന്ദ്രത്തിലെ നരേന്ദ്ര മോദി സർക്കാരും കേരളത്തിലെ പിണറായി വിജയൻ സർക്കാരും തമ്മിൽ രഹസ്യമായ രാഷ്ട്രീയ ധാരണയിലാണ്. തന്നെ ബിജെപി നിരന്തരം വേട്ടയാടുമ്പോൾ കേരള മുഖ്യമന്ത്രിയെ തൊടാൻ പോലും അവർ തയ്യാറാകാത്തത് ഈ ഒത്തുകളിയുടെ തെളിവാണ്. കേരളത്തിൽ ഉടനീളം സ്ഥാപിച്ചിട്ടുള്ള മുഖ്യമന്ത്രിയുടെ ഹോർഡിംഗുകളിൽ കേരളത്തെ നയിക്കാൻ താൻ മാത്രമാണുള്ളതെന്ന പരസ്യം കേന്ദ്രത്തിലെ നേതാവിന്റെ അതേ മാതൃകയിലുള്ളതാണ്.മണിപ്പൂരിനെ കത്തിയെരിക്കുകയും ഛത്തീസ്ഗഡിലെ കന്യാസ്ത്രീകളെ ഉൾപ്പെടെ ആക്രമിക്കുന്നതിന് കൂട്ടുനിന്ന പാർട്ടിയുമായാണ് സിപിഎമ്മിന് ബന്ധമുള്ളത്. കേരളത്തിലെ ഇടതുപക്ഷം ഇപ്പോൾ പിന്തുടരുന്നത് മുതലാളിത്ത നയങ്ങളാണ്. താൻ ഒരു രാജാവാണെന്നാണ് പ്രധാനമന്ത്രി കരുതുന്നത്, സമാനമായ രീതിയിലാണ് കേരള മുഖ്യമന്ത്രിയുടെയും പോക്ക്. എതിർത്താൽ ആക്രമിച്ചു ഇല്ലാതാക്കുന്ന നയമാണ് ഇരുവരും പിന്തുടരുന്നത്.

സിപിഎം നേതാക്കൾ ശബരിമല സ്വർണ്ണക്കള്ളക്കടത്തിൽ ഉൾപ്പെട്ടപ്പോൾ മോദി അത് മനഃപൂർവ്വം മറന്നുപോയി. തന്നെ ഇ.ഡി 55 മണിക്കൂർ ചോദ്യം ചെയ്യുകയും ഔദ്യോഗിക വസതിയിൽ നിന്ന് പുറത്താക്കി എംപി സ്ഥാനം റദ്ദാക്കുകയും , ബിജെപി ഐടി സെൽ നിരന്തരം ആക്രമിക്കുമ്പോഴും കേരള മുഖ്യമന്ത്രിക്ക് എതിരെ ഒരു നടപടിയും ഉണ്ടാകാത്തത് ബിജെപിയുമായുള്ള ഡീൽ കാരണമാണ്.
ബിജെപിക്ക് ഒരു വെല്ലുവിളി ഉയർത്താൻ സിപിഎമ്മിന് കഴിയില്ലെന്ന് അവർക്കറിയാം. പ്രത്യയശാസ്ത്രപരമായി ബിജെപിയുടെ ഏറ്റവും വലിയ എതിരാളി കോൺഗ്രസ് മാത്രമാണ്. നരേന്ദ്ര മോദിയെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് എങ്ങനെയാണോ കെണിയിലാക്കി വെച്ചിരിക്കുന്നത് അതേപോലെയാണ് മോദി പിണറായി വിജയനെ ട്രാപ്പ് ചെയ്തിരിക്കുന്നത്. ട്രംപ് എന്ത് പറഞ്ഞാലും മോദി തിരിച്ചു പറയില്ല. മോദിയുടെ പ്രതിച്ഛായയെ ബാധിക്കുന്ന ‘എപ്സ്റ്റീൻ ഫയലിലെ’ വിവരങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തുകയാണ് ബിജെപിയുടെ സാമ്പത്തിക സ്രോതസ്സായ അദാനിക്കെതിരെ അമേരിക്കയിൽ കേസുണ്ട് ഇതെല്ലാം ഉപയോഗിച്ച് ട്രംപ് മോദിയെ ബ്ലാക്ക് മെയിൽ ചെയ്യുകയാണ്. ഇന്ന് അമേരിക്കയുടെ അനുമതിയില്ലാതെ ഇന്ത്യക്ക് പെട്രോൾ പോലും വാങ്ങാൻ കഴിയില്ല. ഇതേ രീതിയിലുള്ള ബ്ലാക്ക് മെയിലിംഗ് ആണ് കേരളത്തിലും സംഭവിക്കുന്നത്. രാജ്യത്തിന്റെ ശത്രുക്കളുമായും ആത്മാവിനെ അപകടത്തിലാക്കുന്നവരുമായും പിണറായി വിജയൻ ബന്ധം പുലർത്തുന്നത് വഴി കേരളത്തിന്റെ ഭാവി അനിശ്ചിതത്വത്തിലായിരിക്കുകയാണ്. നിലവിലെ പ്രതിസന്ധിയിൽ കേരളത്തിലെ ജനങ്ങൾക്ക് കൈത്താങ്ങാകാനാണ് യുഡിഎഫ് ആഗ്രഹിക്കുന്നത്. അധികാരത്തിൽ വന്നാൽ കേരളത്തിലെ മുഴുവൻ വനിതകൾക്കും സർക്കാർ ബസുകളിൽ യാത്ര സൗജന്യമാക്കും. സർവ്വകലാശാല വിദ്യാർത്ഥിനികൾക്ക് പ്രതിമാസം 1000 രൂപയും മുതിർന്ന പൗരന്മാർക്ക് 3000 രൂപ പെൻഷനും നൽകും. വയോജനങ്ങൾക്കായി പ്രത്യേക വകുപ്പ് തന്നെ രൂപീകരിക്കും. ചികിത്സാച്ചെലവ് ഓർത്ത് ആശങ്കപ്പെടുന്ന സാധാരണക്കാർക്കായി ഉമ്മൻചാണ്ടിയുടെ പേരിൽ 25 ലക്ഷം രൂപയുടെ ഇൻഷുറൻസ് ഏർപ്പെടുത്തും. ഇടതുസർക്കാർ തകർത്തെറിഞ്ഞ ആരോഗ്യമേഖലയെ യുഡിഎഫ് തിരിച്ചുപിടിക്കും. കേരളത്തിലെ ജനങ്ങളിൽ നിന്ന് താൻ പഠിച്ചത് വിനയമാണ്, അവർ ഒരിക്കലും ധാർഷ്ട്യത്തെ ഇഷ്ടപ്പെടുന്നില്ല. എല്ലാ മനുഷ്യരെയും ഒരുപോലെ കാണുന്ന മലയാളി നഴ്സുമാരാണ് കേരളത്തിന്റെ കരുത്തിന് ഉദാഹരണം. വിദ്വേഷമോ വിഭജനമോ കേരളത്തിന്റെ ഭാഗമല്ല. കഴിഞ്ഞ അഞ്ചുവർഷം നിങ്ങളുടെ എംപി ആയത് ഭാഗ്യമായി കരുതുന്നുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ബിജെപിയും ആർഎസ്എസും നിരന്തരം ആക്രമിച്ചപ്പോൾ തന്നെ സംരക്ഷിച്ചത് ഈ കേരളമാണ്, കേരളത്തിലെ ജനങ്ങളാണ്. യുഡിഎഫ് പ്രവർത്തകർ മാത്രമല്ല, സ്നേഹത്തോടെ കൂടെനിന്ന എൽഡിഎഫ് അനുഭാവികൾ ഉണ്ടെന്നും അവരെയെല്ലാം സ്നേഹത്തോടെ ഓർക്കുന്നുവെന്നും രാഷ്ട്രീയത്തിനതീതമായ ഈ സ്നേഹബന്ധമാണ് തന്റെ കരുത്ത്.

Spread the News

Leave a Comment