anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

ചിറ്റൂരിൽ ആവേശമായി അഡ്വ. വി. മുരുകദാസിന്റെ തിരഞ്ഞെടുപ്പ് റാലി.

ചിറ്റൂർ: എൽ.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. വി. മുരുകദാസിന്റെ വിജയത്തിനായി തത്തമംഗലത്ത് സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് റാലി ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ഡോ. പി. സരിൻ റാലി ഉദ്ഘാടനം ചെയ്തു. വികസനത്തുടർച്ചയ്ക്കായി ഇടതുപക്ഷത്തിന്റെ വിജയം അനിവാര്യമാണെന്ന് അദ്ദേഹം പ്രസംഗത്തിൽ പറഞ്ഞു.

സുന്ദരൻ ചടങ്ങിൽ അധ്യക്ഷനായി..

തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി യുവജനങ്ങൾ അവതരിപ്പിച്ച ഫ്ലാഷ് മോബിനും തത്തമംഗലത്ത് തുടക്കമായി. പ്രശസ്ത നാടൻ പാട്ട് കലാകാരൻ അതുൽ നറുകരയുടെ പാട്ടുവിരുന്നും അരങ്ങേറി. എൽ ഡി എഫ് നേതാക്കളായ . സി. അനീഷ് സ്വാഗതവും എ കണ്ണൻകുട്ടി നന്ദിയും പറഞ്ഞു..

Spread the News

Leave a Comment