anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

പീഡന പരാതിയിൽ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്ത് റിമാൻഡിൽ

കൊച്ചി. ചലച്ചിത്ര നടിയുടെ പരാതി പ്രകാരം പീഡന കേസിൽ ഇന്നലെ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിനെ കോടതി റിമാൻഡ് ചെയ്തു. 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത രഞ്ജിത്തിനെ എറണാകുളം സബ് ജയിലിലേക്ക് മാറ്റി. ഷൂട്ടിങ്ങിനിടയിൽ കാരവാനിൽ വച്ച് പീഡിപ്പിക്കാൻ ശ്രമിച്ചു എന്ന യുവതിയുടെ പരാതിയിലാണ് ഇന്നലെ തൊടുപുഴ പോലീസ് രഞ്ജിത്തിനെ അറസ്റ്റ് ചെയ്തത്. എല്ലാ സത്യവും തെളിയും എന്നാണ് രഞ്ജിത്ത് ജയിലിലേക്ക് കയറുമ്പോൾ മാധ്യമങ്ങളോട് പറഞ്ഞത്. ഇന്ന് 11 മണിക്ക് തന്നെ രഞ്ജിത്തിന്റെ ജാമ്യ ഹർജി അഭിഭാഷകൻ മുഖേന കോടതിയിൽ സമർപ്പിക്കും എന്നാണ് പറയുന്നത്. എന്നാൽ ഇത്തരം ഒരു കേസിൽ റിമാൻഡ് ചെയ്ത പ്രതിക്ക് ഉടനെ ജാമ്യം കിട്ടാൻ സാധ്യതയില്ല എന്നാണ് മുതിർന്ന അഭിഭാഷകർ പറയുന്നത്. സമാനമായ കേസുകൾ ഇതിനുമുമ്പും രഞ്ജിത്തിന്റെ പേരിൽ വരികയും അന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം അടക്കം രാജിവെക്കുകയും ചെയ്തതാണ്. നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്ന് മന്ത്രി  സജി ചെറിയാനും പറഞ്ഞു.

Spread the News

Leave a Comment