anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

*മലമ്പുഴ നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി എ സുരേഷിന്റെ ഇന്നത്തെ പര്യടനം 

മലമ്പുഴ നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി എ സുരേഷിന്റെ ഇന്നത്തെ തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചത് കൊടുമ്പ് പഞ്ചായത്തിലെ കാടാങ്കോട് നിന്ന് ആരംഭിച്ച് കനാൽ, ഉദയപ്പാടം, പോളി ബസ് സ്റ്റോപ്പ്, കല്ലിങ്കൽ, വായനശാല, ഊറപ്പാടം, ചായക്കട സ്റ്റോപ്പ് എന്നിവിടങ്ങളിലൂടെ കടന്നുപോയ സ്ഥാനാർത്ഥി പര്യടനം മിഥുനം പള്ളത്ത് സമാപിച്ചു. കൊടുമ്പ് മണ്ഡലത്തിലെ പര്യടനത്തിനിടയിൽ തൊഴിലുറപ്പ് തൊഴിലാളികളുമായി ആശാപ്രവർത്തകരുമായും സ്ഥാനാർത്ഥി ഏറെനേരം ചെലവഴിച്ചു. വീട്ടമ്മമാർക്ക് പലർക്കും സ്ഥാനാർത്ഥിയോട് പങ്കുവയ്ക്കുവാൻ ഉണ്ടായിരുന്നത് വിലക്കയറ്റത്തെ പറ്റിയും പാചകവാതക സിലിണ്ടറിന്റെ ക്ഷാമത്തെ പറ്റിയും ഉള്ള ആശങ്കകൾ ആയിരുന്നു. വൈകുന്നേരം മുണ്ടൂർ പഞ്ചായത്തിൽ ആയിരുന്നു സ്ഥാനാർത്ഥി എ സുരേഷിന്റെ പര്യടനം. പൊനത്തിൽ ജംഗ്ഷനിൽ നിന്നും തുടങ്ങിയ സ്ഥാനാർത്ഥി പര്യടനം ലേബർ സ്കൂൾ, ഹരിജൻ കോളനി, പൂതന്നൂർ, ആലിൻചുവട്, ഒമ്പതാം മൈൽ എന്നിവിടങ്ങളിലൂടെ കടന്നുപോയ ശേഷം കപ്ളിപ്പാറയിൽ സമാപിച്ചു. ഇതിനിടയിൽ സത്രംകാവ് ക്ഷേത്രത്തിൽ അന്നദാനത്തിലും യുഡിഎഫ് സ്ഥാനാർഥി പങ്കെടുത്തു. പ്രദേശത്തെ വിശിഷ്ട വ്യക്തിത്വങ്ങളുമായും എ സുരേഷ് കൂടിക്കാഴ്ച നടത്തി. തുടർന്ന് രാത്രിയിൽ ചില യോഗങ്ങളിലും യുഡിഎഫ് സ്ഥാനാർഥി എ സുരേഷ് പങ്കെടുത്തു.

Spread the News

Leave a Comment