anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

പുത്തനാൽക്കൽ താലപ്പൊലി

ചെർപ്പുളശ്ശേരി. തോൽപാവ കൂത്തിനും, ക്ഷേത്ര ആചാരങ്ങൾക്കും പ്രാധാന്യം കൊടുത്തു കൊണ്ട് പുത്തനാൽക്കൽ ഉത്സവം താലപ്പൊലിയോടെ സമാപിച്ചു. വൈകുന്നേരം 6 മണിക്ക് മൊഴിക്കുന്നു മനയിൽ നിന്നും പുറപ്പെട്ട താലപ്പൊലി കാള പറമ്പിൽ എത്തിയതോടെ ചെർപ്പുളശ്ശേരി ശിവന്റെ നേതൃത്വത്തിൽ പഞ്ചാവാദ്യം അരങ്ങു തകർത്തു. തുടർന്ന് ക്ഷേത്ര മുറ്റത്ത്‌ താലപൊലി എത്തി. ക്ഷേത്രത്തിൽ പ്രദക്ഷിണം നടത്തി അവസാനിച്ചു.

നാട്ടുകാരുടെ ശ്രമ ഫലമായി നടത്തിയ ഉത്സവം അങ്ങിനെ അവസാനിച്ചു. ഇനി കൊടി ഇറക്കുന്നത്തോടെ ഈ വർഷത്തെ ഉത്സവം പര്യവസാനിക്കും..ഇത്തവണ  പി ജയൻ, പി രാജേന്ദ്രകുമാർ, കെ ബാലകൃഷ്ണൻ, അനി, സുനി തുടങ്ങിയവരാണ് മുൻ നിരയിൽ പ്രവർത്തിച്ചത്

Spread the News

Leave a Comment