anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

ചെർപ്പുളശ്ശേരി നഗരസഭ ഡിവിഷൻ 28 ൽ വികസന മുന്നേറ്റം നടത്താൻ പി പി വിനോദ് കുമാർ വീണ്ടും എത്തുന്നു

ചെർപ്പുളശ്ശേരി. ഐക്യ ജനാധിപത്യമുന്നണിയുടെ ചെർപ്പുളശ്ശേരിയിലെ പ്രധാന അമരക്കാരൻ പി പി വിനോദ് കുമാർ ഇത്തവണ ഡിവിഷൻ 28 മഞ്ചക്കല്ലിൽ നിന്നും ജനവിധി തേടുന്നു. 2000 മുതൽ പ്രദേശത്തെ ജനങ്ങളോടൊപ്പം നിൽക്കുകയും ഗ്രാമപഞ്ചായത്ത് ആവുന്ന സമയത്തും, പിന്നീട് നഗരസഭ ആയപ്പോഴും ഈ പ്രദേശത്തു നിന്നും വിജയിച്ചു കയറിയ പാരമ്പര്യവും ആയിട്ടു തന്നെയാണ് പി പി വിനോദ് കുമാർ ഇത്തവണയും വോട്ടർമാരെ കാണുന്നത്Img 20251208 Wa0206

കഴിഞ്ഞ അഞ്ചു വർഷക്കാലം ചെർപ്പുളശ്ശേരി നഗരസഭ ഭരിച്ച ഇടതുപക്ഷ ജനാധിപത്യ മുന്നണി യാതൊരു വികസനവും ചെർപ്പുളശ്ശേരിയിൽ നടപ്പാക്കിയില്ല എന്നത് ജനങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അതുകൊണ്ടുതന്നെ ഇത്തവണ ഐക്യ ജനാധിപത്യ മുന്നണി വൻഭൂരിപക്ഷത്തോടെ നഗരസഭയിൽ ഭരണം ഉറപ്പിക്കുമെന്നും  പി പി വിനോദ് കുമാർ പറഞ്ഞുImg 20251208 Wa0209

അഞ്ചുവർഷം മുമ്പ് അവശത അനുഭവിക്കുന്നവർക്ക് 18 വീടുകൾ പ്രദേശത്ത് നിർമ്മിച്ചു കൊടുക്കാൻ കഴിഞ്ഞു. അതിനുശേഷം വന്ന ഇടതുപക്ഷ കൗൺസിലർക്ക്  ഒരു വീടു പോലും പ്രദേശത്തെ ജനങ്ങൾക്കായി നിർമ്മിച്ചു കൊടുക്കാൻ കഴിഞ്ഞില്ല എന്നത് വളരെ വിഷമത്തോടെയാണ് അവർ പറയുന്നത്. അതുപോലെതന്നെ ഒരൊറ്റ ഗ്രാമീണറോഡ് പോലും ഉണ്ടാക്കാൻ ആയില്ല എന്ന് മാത്രമല്ല ഉള്ള പാതകളൊന്നും ഗതാഗതയോഗ്യമാക്കുന്നതിനും ഇടതുപക്ഷ ജനാധിപത്യമുന്നണി ഭരണസമിതിക്ക് കഴിഞ്ഞില്ലImg 20251208 Wa0207

കഴിഞ്ഞ അഞ്ചു വർഷക്കാലത്തെ ഭരണം ജനങ്ങൾക്കുണ്ടാക്കിയ  ദുരിതങ്ങൾ ഏറെയാണെന്നും അതുകൊണ്ടുതന്നെ ഐക്യ ജനാധിപത്യ മുന്നണി ഭരണം തിരിച്ചു കൊണ്ടുവരണമെന്നു ജനങ്ങൾ ആഗ്രഹിക്കുന്നതായും, അതിനായി ഇത്തവണ നല്ല ഭൂരിപക്ഷത്തോടെ  ഐക്യ ജനാധിപത്യ മുന്നണി ഭരണത്തെ ജനങ്ങൾ തിരിച്ചുകൊണ്ടുവരുമെന്നുള്ള ഉറപ്പുതന്നെയാണ് തങ്ങളുടെ ആത്മവിശ്വാസം എന്നും കോൺഗ്രസ് നേതാവ് കൂടിയായ പി പി വിനോദ് കുമാർ പറഞ്ഞുImg 20251114 Wa0149(1)

 

Spread the News

Leave a Comment