anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

ഷൊർണ്ണൂർ ഉപജില്ലാ കലോൽസവം മാരായമംഗലത്ത് 10 മുതൽ

ചെർപ്പുളശ്ശേരി: ഷൊർണ്ണൂർ ഉപജില്ലാ സ്ക്കൂൾ കലോൽസവം 10 മുതൽ 13 വരെ നാല് ദിവസങ്ങളിലായി മാരായമംഗലം ഹയർ സെക്കൻഡറി സ്ക്കൂളിൽ നടക്കുമെന്നും ഒരുക്കങ്ങൾ പൂർത്തിയായതായും സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഉപജില്ലയിലെ78 സ്ക്കൂളുകളിൽ നിന്നായി 3472 കുരുന്ന് പ്രതിഭകൾ മാറ്റുരക്കും. സ്ക്കൂളിലും സമീപമുള്ള റംസ് ഓഡിറ്റോറിയത്തിലുമായി
8 പ്രധാന വേദികളും 14 ഉപ വേദികളുമായി 22 വേദികളാണ് സജ്ജീകരിച്ചിട്ടുള്ളത്.
10 ന് തിങ്കളാഴ്ച രാവിലെ 9.30 ന് വി.കെ. ശ്രീകണ്ഠൻ എം.പി. മേള ഉദ്ഘാടനം ചെയ്യും. പി. മമ്മിക്കുട്ടി എം എൽ എ അധ്യക്ഷത വഹിക്കും. മദ്ദള ചക്രവർത്തി ചെർപ്പുളശ്ശേരി ശിവൻ മുഖ്യാതിഥിയായിരിക്കും. 13 ന് വൈകിട്ട് നടക്കുന്ന സമാപന- സമ്മാനദാന ചടങ്ങ് പി. മുഹമ്മദ് മുഹ്സിൻ എം എൽ എ ഉദ്ഘാടനം ചെയ്യും.
പൂർവ്വ വിദ്യാർത്ഥികളുടെ കുട്ടായ്മകൾ മേളയുമായി സഹകരിക്കുന്നതായും 9 ന് രണ്ട് മണിക്ക് പൂർവ്വ വിദ്യാർത്ഥികളുടെ കലോൽസവം – ചിലമ്പൊലി – സംഘടിപ്പിച്ചിട്ടുണ്ടന്നും സംഘാടകർ അറിയിച്ചു.
വാർത്താ സമ്മേളനത്തിൽ സംഘാടക സമിതി ചെയർമാനും നെല്ലായ പഞ്ചായത്ത് പ്രസിഡൻ്റുമായ കെ. അജേഷ് , ഹെഡ്മാസ്റ്ററും ജനറൽ കൺവീനറുമായ കെ.സി. മുരളിധരൻ, പി ടി എ പ്രസിഡൻ്റ് സി. അബ്ദുറഹ്മാൻ, രാജൻ പൂതനായിൽ, ഇബ്നു മൊയ്നുദ്ദീൻ, കെ. ഷൗക്കത്ത്, പ്രോഗ്രാം കൺവീനർ ഇ.ശിവദാസൻ, പി. മുരളി, കെ.പി. വിജീഷ്, പ്രിൻസിപ്പൾ ഇ.കെ. മുഹമ്മദ് റഫീഖ്, കെ. ജനാർദ്ദനൻ എന്നിവർ പങ്കെടുത്തു.

Spread the News

Leave a Comment