anugrahavision.com

ഈസ്റ്റ് കോസ്റ്റ് വിജയന്റെ ‘ഭീഷ്മർ’ ക്ക് തുടക്കമായി ; ടൈറ്റില്‍ ലുക്ക് പോസ്റ്റർ റിലീസായി * ധ്യാൻ ശീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും നായകന്മാർ * ഈസ്റ്റ്‌ കോസ്റ്റിന്റെ എട്ടാമത് ചിത്രം

പാലക്കാട് (20 ആഗസ്റ്റ് 2025): പ്രേക്ഷകപ്രീതി നേടിയ ‘കള്ളനും ഭഗവതിയും’, ‘ചിത്തിനി’ എന്നീ ചിത്രങ്ങൾക്ക് ശേഷം ഈസ്റ്റ് കോസ്റ്റ് കമ്യൂണിക്കേഷൻസിന്റെ ബാനറിൽ ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘ഭീഷ്മർ’-ന്റെ ചിത്രീകരണത്തിന് തുടക്കമായി. ഇന്ന് രാവിലെ പാലക്കാട് മൺപ്പിള്ളിക്കാവ് ദേവി ക്ഷേത്രത്തിൽ നടന്ന പൂജാ ചടങ്ങോടെയാണ് ചിത്രീകരണം ആരംഭിച്ചത്. ചടങ്ങിൽ താരങ്ങളും അണിയറ പ്രവർത്തകരും പങ്കെടുത്തു. ചടങ്ങിന് ശേഷം ചിത്രത്തിന്റെ ടൈറ്റിൽ ലുക്ക് പോസ്റ്ററും അണിയറ പ്രവർത്തകർ പുറത്തിറക്കി.Img 20250820 Wa0086

യുവജനങ്ങൾക്കും കുടുംബപ്രേക്ഷകർക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന ഒരു റൊമാന്റിക്-ഫൺ-ഫാമിലി എന്റർടെയ്‌നറായാണ് ‘ഭീഷ്മർ’ ഒരുങ്ങുന്നത്. ഇന്ന് പുറത്തിറങ്ങിയ ചിത്രത്തിന്റെ ടൈറ്റിൽ ലുക്ക് പോസ്റ്റർ നൽകുന്ന സൂചനയും ഇതുതന്നെയാണ്. ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ‘കള്ളനും ഭഗവതിക്കും’ ശേഷം ഈസ്റ്റ് കോസ്റ്റ് വിജയനും വിഷ്ണു ഉണ്ണികൃഷ്ണനും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ദിവ്യ പിള്ളയോടൊപ്പം രണ്ട് പുതുമുഖങ്ങളും നായികമാരായി എത്തുന്നു. ഇന്ദ്രൻസ്, ഉണ്ണി ലാലു, ഷാജു ശ്രീധർ, അഖിൽ കവലയൂർ, സെന്തിൽ കൃഷ്ണ, ജിബിൻ ഗോപിനാഥ്, വിനീത് തട്ടിൽ, സന്തോഷ് കീഴാറ്റൂർ, ബിനു തൃക്കാക്കര, മണികണ്ഠൻ ആചാരി, അബു സലിം, ജയൻ ചേർത്തല, സോഹൻ സീനുലാൽ ,വിഷ്ണു ഗ്രൂവർ, ശ്രീരാജ്, ഷൈനി വിജയൻ എന്നിവരടങ്ങുന്ന വലിയ താരനിര ചിത്രത്തിലുണ്ട്.Img 20250820 Wa0085

അൻസാജ് ഗോപിയുടേതാണ് ഭീഷ്മറിന്റെ കഥ. രതീഷ് റാം ക്യാമറ ചലിപ്പിക്കുമ്പോൾ, ജോൺകുട്ടിയാണ് എഡിറ്റിംഗ് നിർവഹിക്കുന്നത്. ചിത്രത്തിൽ നാല് ഗാനങ്ങളാണുള്ളത്. രഞ്ജിൻ രാജ്, കെ.എ. ലത്തീഫ് എന്നിവരുടെ സംഗീതത്തിന് ഹരിനാരായണൻ ബി.കെ, സന്തോഷ്‌ വർമ്മ, ഒ.എം. കരുവാരക്കുണ്ട് എന്നിരാണ് ഗാനരചന നിർവഹിക്കുന്നത്.Img 20250820 Wa0084

ഭീഷ്മർ ചിത്രത്തിന്റെ കലാസംവിധാനം ബോബനും വസ്ത്രാലങ്കാരം മഞ്ജുഷയും മേക്കപ്പ് സലാം അരൂക്കുറ്റിയും നിർവഹിക്കുന്നു. ഫിനിക്സ് പ്രഭുവാണ് സംഘട്ടന രംഗങ്ങൾ ഒരുക്കുന്നത്. അയ്യപ്പദാസ്, വിഷ്ണു ഗ്രൂവർ എന്നിവരാണ് നൃത്തസംവിധാനം നിർവഹിക്കുന്നത്. സച്ചിൻ സുധാകരൻ (സൗണ്ട് ഡിസൈൻ), നിതിൻ നെടുവത്തൂർ (VFX), ലിജു പ്രഭാകർ (കളറിസ്റ്റ്), സുഭാഷ് ഇളമ്പൽ (ചീഫ് അസോസിയേറ്റ് ഡയറക്ടർ) , അനൂപ്‌ ശിവസേവനൻ, സജു പൊറ്റയിൽ (അസോസിയേറ്റ് ഡയറക്ടർമാർ), കെ.പി. മുരളീധരൻ (ടൈറ്റിൽ കാലിഗ്രഫി), മാമി ജോ (ഡിസൈനർ ), അജി മസ്കറ്റ് (നിശ്ചല ഛായാഗ്രഹണം), എന്നിവരാണ് മറ്റ് സാങ്കേതിക പ്രവർത്തകർ. സജിത്ത് എക്സിക്യൂട്ടീവ് പ്രൊഡ്യൂസറും രാജീവ് പ്രൊഡക്ഷൻ കൺട്രോളറുമാണ്. ചിത്രത്തിന്റെ പി.ആർ.ഒ പ്രതീഷ് ശേഖറാണ്.Img 20250820 Wa0078

ഈസ്റ്റ് കോസ്റ്റ് കമ്യൂണിക്കേഷൻസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ നിർമ്മിക്കുന്ന എട്ടാമത്തെ ചിത്രമാണ് ‘ഭീഷ്മർ’. ഈസ്റ്റ് കോസ്റ്റ് ഓഡിയോ എന്റർടെയിൻമെന്റ്സാണ് ഓഡിയോ ലേബൽ.

 

Spread the News

Leave a Comment