കൊച്ചി. ഏഴുമാസത്തെ ഇടവേളക്കുശേഷം മെഗാസ്റ്റാർ മമ്മൂട്ടി വീണ്ടും സിനിമയിൽ സജീവമാവുകയാണ്. അസുഖത്തെ തുടർന്ന് ചികിത്സയിലായ മമ്മൂട്ടി പൂർണ്ണ ആരോഗ്യവാനായാണ് തിരിച്ചെത്തുന്നത്. സോഷ്യൽ മീഡിയയിൽ മമ്മൂട്ടിയുടെ തിരിച്ചുവരവിനെ സ്വാഗതം ചെയ്യുന്ന പോസ്റ്ററുകൾ നിരവധിയാണ് പ്രമുഖരടക്കം പങ്കുവയ്ക്കുന്നത്.