ചെർപ്പുളശ്ശേരി. സ്വാതന്ത്ര്യസമര സേനാനിയും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതാവുമായ ബ്രഹ്മദത്തൻ നമ്പൂതിരിപ്പാടിന്റെ 61ആം ചരമദിനം ബ്രഹ്മദത്തം എന്ന പേരിൽ ചെർപ്പുളശ്ശേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നാളെ ചെർപ്പുളശ്ശേരിയിൽ നടക്കുകയാണ്. രാവിലെ 10 മണിക്ക് കാവുവട്ടം ലക്ഷ്മി കല്യാണമണ്ഡപത്തിൽ കെപിസിസി പ്രസിഡന്റ് അഡ്വക്കേറ്റ് സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്യുന്ന അനുസ്മരണ സമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ പി പി വിനോദ് കുമാർ അധ്യക്ഷത വഹിക്കും. കെപിസിസി വർക്കിംഗ് പ്രസിഡണ്ട് ഷാഫി പറമ്പിൽ എം പി, ഡിസിസി പ്രസിഡന്റ് എ തങ്കപ്പൻ,, വി കെ ശ്രീകണ്ഠൻ എം പി, കെപിസിസി വൈസ് പ്രസിഡന്റ് വി ടി ബൽറാം, യൂത്ത് കോൺഗ്രസ് പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ,തുടങ്ങി നിരവധി നേതാക്കൾ ചടങ്ങിൽ പങ്കെടുക്കും. ഷബീർ നീരാണി ചടങ്ങിൻ സ്വാഗതം പറയും, കെ ജയനാരായണൻ നന്ദി പ്രകാശിപ്പിക്കും
മോഴിക്കുന്നത്ത് ബ്രഹ്മദത്തൻ നമ്പൂതിരിപ്പാട്
ചെർപ്പുളശ്ശേരിയിലെ പ്രശസ്തമായ ബ്രാഹ്മണ കുടുംബത്തിൽ ജനിച്ച മോഴിക്കുന്നത്ത് ബ്രഹ്മദത്തൻ നമ്പൂതിരിപ്പാട് യൗവ്വനാരംഭത്തിൽ തന്നെ സജീവ രാഷ്ട്രീയ പ്രവർത്തനം ആരംഭിക്കുകയും താമസിയാതെ ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ ചെർപ്പുളശ്ശേരി മണ്ഡലം പ്രസിഡണ്ടുമായി . ഗാന്ധിജിയുടെ പ്രവർത്തനത്തിൽ ആകൃഷ്ടനായ തോടെ സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിൻ്റെ ഭാഗമായി മാറി.
ഖിലാഫത്ത് പ്രസ്ഥാനവുമായി ബന്ധപ്പെട്ട് സാമൂഹ്യ സൗഹാർദ്ദത്തിനും മതമൈത്രിക്കും വേണ്ടി നിലകൊണ്ട് ഭിന്നിപ്പിൻ്റെയും വെറുപ്പിൻ്റെയും പ്രചാരകർക്കെതിരെ മത സൗഹാർദ്ദ ത്തിൻ്റെ മലബാറിൻ്റെ മുഖമായി മോഴിക്കുന്നത്ത് ബ്രഹ്മദത്തൻ നമ്പൂതിരിപ്പാട് മാറി.
ചെർപ്പുളശ്ശേരിയിലെ കാക്കാത്തോട് മുതൽ ഷൊർണ്ണൂർ വരെ 14 കി.മി ദൂരം ഇദ്ദേഹത്തെ ബ്രട്ടീഷ് പട്ടാളം കുതിരവണ്ടിയിൽ കെട്ടിവലിച്ചു കൊണ്ടു പോയ ചരിത്രം മലബാറിൻ്റെ / ചെർപ്പുളശ്ശേരിയുടെ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ സുവർണ്ണ ലിപികളിൽ എഴുതപ്പെട്ടിട്ടുണ്ട്.
ദേശീയ പ്രസ്ഥാനവുമായും സ്വാതന്ത്ര്യസമരവു മായും ബന്ധപ്പെട്ട് സജീവമായതിൻ്റെ പേരിൽ സമുദായ ദ്രഷ്ട് നേരിടേണ്ടി വന്ന മോഴിക്കുന്നത്ത് ബ്രഹ്മദത്തൻ നമ്പൂതിരിപ്പാട് ഒരു പ്രതീകമാണ്.
ചെർപ്പുളശ്ശേരിയിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്ന മഹത്തായ രാഷ്ട്രീയ പാരമ്പര്യത്തിന് മേൽവിലാസം എഴുതി ചേർത്ത മോഴിക്കുന്നത്ത് ബ്രഹ്മദത്തൻ നമ്പൂതിരിപ്പാടിൻ്റെ ചരമ വാർഷികത്തിൻ്റെ ഭാഗമായി അനുസ്മരണ സമ്മേളനം ചെർപ്പുളശ്ശേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി നാളെ നടത്തുന്നത്.
മോഴിക്കുന്നത്ത് ബ്രഹ്മദത്തൻ നമ്പൂതിരിപ്പാടിൻ്റെ ത്യാഗോജ്ജ്വലമായ ജീവിതം അറിയാനും പഠിക്കാനും വെറുപ്പിൻ്റെ പ്രചാരകർക്കെതിരെ കാലം ആവശ്യപ്പെടുന്ന വർത്തമാന കാല സന്ദർഭമായി മാറുമെന്നതിന് സംശയമില്ല. പരിപാടിയുടെ എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയതായി സ്വാഗതസംഘം ചെയർമാൻ പി പി വിനോദ് കുമാർ, ഷബീർ നീരാണി, കെ ജയ നാരായണൻ എന്നിവർ അറിയിച്ചു.