തിരുവനന്തപുരം. ഡിസിസി പ്രസിഡന്റും മുതിർന്ന കോൺഗ്രസ് നേതാവുമായ പാലോട് രവി രാജിവെച്ചു.
കെപിസിസി പ്രസിഡന്റ് അഡ്വക്കറ്റ് സണ്ണി ജോസഫ് പാലോട് രവിയുടെ രാജി സ്വീകരിച്ചു. കോൺഗ്രസിനെതിരെ കഴിഞ്ഞ ദിവസം പാലോട് രവി ജലീലുമായി നടത്തിയ ഫോൺ സംഭാഷണമാണ് വിവാദങ്ങൾക്ക് വഴിവെച്ചത്. ആ ഫോൺ സംഭാഷണത്തിൽ മൂന്നാമതും സിപിഐഎം സർക്കാർ അധികാരത്തിൽ വരുമെന്നും കോൺഗ്രസിന്റെ പതനമാണ് ഉണ്ടാവാൻ പോകുന്നതെന്നും സംസാരിച്ചിരുന്നു. പ്രഥമദൃഷ്ട്യാ ഇത് പാർട്ടി വിരുദ്ധ പ്രവർത്തനമാണെന്ന് കോൺഗ്രസ് ഹൈക്കമാൻഡ് അടക്കം കണ്ടെത്തിയതിനെ തുടർന്നാണ് പാലോട് രവിയുടെ രാജി. ഫോൺ സന്ദേശം മാധ്യമങ്ങൾക്ക് നൽകിയ കോൺഗ്രസ് നേതാവും വാമനപുരം കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറിയുമായ എ.ജലീലിനെ കോൺഗ്രസ് പ്രാഥമിക അംഗത്തിൽ നിന്നും നീക്കം ചെയ്തു.