കണ്ണൂർ. സൗമ്യ വധക്കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന ഗോവിന്ദച്ചാമി കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും പുറത്തു ചാടിയതായി പോലീസ് അറിയിച്ചു. ഇയാളെ കണ്ടെത്തുന്നതിനായി വ്യാപകമായ തിരച്ചിൽ നടത്തുകയാണ്. ഇന്നലെ രാത്രിയിലാണ് ഗോവിന്ദച്ചാമി ജയിൽ ചാടിയത് എന്നാണ് പ്രാഥമിക വിവരം. എന്നാൽ ഒറ്റക്കയ്യനായ ഗോവിന്ദച്ചാമി പര സഹായമില്ലാതെ എങ്ങനെ ജയിൽ ചാടി എന്നത് ചോദ്യചിഹ്നമാണ്. കേസിന് തുടക്കത്തിൽ തന്നെ ഗോവിന്ദച്ചാമിയെ ഏതൊക്കെയോ കരങ്ങൾ രക്ഷപ്പെടുത്തുന്നതായി സൗമ്യയുടെ അമ്മ ആരോപിച്ചിരുന്നു. അത് ശരിവെക്കുന്ന തരത്തിലാണ് ഗോവിന്ദച്ചാമിയുടെ ജയിൽ ചാടൽ.