പെരിന്തൽമണ്ണ: 10 എഴുത്തുകാർ രചയിതാക്കളായുള്ള 50 കവിതകൾ ഉൾപ്പെട്ട കവിതാ സമാഹാരം അമൃതാക്ഷരങ്ങൾ യുവ എഴുത്തുകാരൻ ഇക്ബാൽ പി.രായിൻ പ്രകാശനം ചെയ്തു. പുലാമന്തോൾ വ്യാപാര ഭവനിൽ നടന്ന ചടങ്ങിൽ കൊളത്തൂർ പ്രസ് ഫോറം സെക്രട്ടറി മുജീബ് റഹിമാൻ വെങ്ങാടിന് പുസ്തകം നൽകിയായിരുന്നു പ്രകാശനം. പുസ്തക രചയിതാക്കളിൽ ഒരാളായ മണികണ്ഠൻ കൊളത്തൂർ, അബൂബക്കർ കുരുവമ്പലം, മുത്തു മുസ്തഫ പുലാമന്തോൾ എന്നിവർ പ്രസംഗിച്ചു.