anugrahavision.com

കിണറ്റിൽ വീണ യുവതിയെ രക്ഷിച്ചു. ചെർപ്പുളശ്ശേരി പോലീസിന് അഭിനന്ദന പ്രവാഹം

ചെർപ്പുളശ്ശേരി. അടയ്ക്ക പുത്തൂരിൽ അനുപ്രിയ എന്ന 26 വയസ്സുകാരി കിണറ്റിൽ അകപ്പെട്ടു. എന്നാൽ ഈ യുവതിയുടെ ജീവൻ നഷ്ടപ്പെട്ടു എന്ന് പറഞ്ഞാണ് ചെർപ്പുളശ്ശേരി പോലീസിലേക്ക് നാട്ടുകാരുടെ ഫോൺ വരുന്നത്. ഉടനെ തന്നെ പോലീസ് സ്റ്റേഷനിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന എസ് ഐ ഷബീബ് റഹ്മാൻ, എ എസ് ഐ സുഭദ്ര, എ എസ് ഐ ശ്യാം കുമാർ , സിപിഒ എം ആർ രതീഷ് എന്നിവരുടെ പോലീസ് സംഘം ഉടനെ സ്ഥലത്തെത്തുകയും പോലീസുകാർ കിണറ്റിൽ ഇറങ്ങി ഉടൻതന്നെ യുവതിയെ പുറത്തെടുക്കുകയും ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. പോലീസുകാരും നാട്ടുകാരും ചേർന്ന് നടത്തിയ ജീവന്മരണ പോരാട്ടം ആണ് അനുപ്രിയയുടെ ജീവൻ തിരിച്ചു കിട്ടാൻ കാരണമായത്. സ്വന്തം ജീവൻ പോലും പരിഗണിക്കാതെ കിണറ്റിലേക്ക് ഇറങ്ങിയ എസ് ഐ ശ്യാംകുമാർ സി പി ഓ എം ആർ രതീഷ് എന്നിവർക്ക് പ്രത്യേക നന്ദി പറയാനും അഭിനന്ദനങ്ങൾ അർപ്പിക്കാനും പ്രദേശത്തുകാർ ഒന്നടങ്കം സ്റ്റേഷനിലേക്ക് വിളിച്ചു കൊണ്ടിരിക്കുകയാണ്. കേരള പോലീസിന് അഭിമാനമായ ഈ ഉദ്യോഗസ്ഥരെ എത്ര പ്രശംസിച്ചാലും മതിയാവില്ല.

Spread the News

1 thought on “കിണറ്റിൽ വീണ യുവതിയെ രക്ഷിച്ചു. ചെർപ്പുളശ്ശേരി പോലീസിന് അഭിനന്ദന പ്രവാഹം”

Leave a Comment