പാലക്കാട്. എം.ടി വാസുദേവന്‍ നായരുടെ ജന്മദിനത്തോടനുബന്ധിച്ച് ജില്ലാ പബ്ലിക് ലൈബ്രറിയിൽ ‘എം.ടി പൂര്‍ണ്ണതയുടെ വാക്ക് ‘ സ്മൃതി പരിപാടി നടത്തി. സാഹിത്യകാരൻ മുണ്ടൂർ സേതുമാധവൻ ഉദ്ഘാടനം ചെയ്തു. ലളിതമായ ഭാഷകൊണ്ടും വാക്കുകളുടെ മിതത്വം കൊണ്ടും മലയാളസാഹിത്യത്തിന്റെ യുഗപുരുഷനാണ് എം. ടി വാസുദേവൻ നായരെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മുണ്ടൂർ സേതുമാധവൻ പറഞ്ഞു. എം.ടി ജനിച്ച പാലക്കാടൻ നാട്ടിൻപുറങ്ങളുടെ ഭാഷയാണ് എഴുത്തിൽ സ്വാധീനിച്ചത്. എം.ടി കഥകളിൽ ജീവിതത്തിന്റെ കണ്ണീരിനെ പ്രതിഫലിപ്പിച്ചു. വരും തലമുറക്ക് പഠിക്കാവുന്ന മൗലിക വിഷയമാണ് എം.ടിയുടെ കൃതികളെന്നും അദ്ദേഹം പറഞ്ഞു.
പരിപാടിയുടെ ഭാഗമായി ‘എം.ടി കാലം സാക്ഷി ‘ എന്ന പുസ്തകത്തിന്റെ പ്രകാശനം കേരള സാഹിത്യ അക്കാദമി മുന്‍ പ്രസിഡന്റ് വൈശാഖന്‍ നിര്‍വഹിച്ചു.
പ്രൊഫ പി.എ വാസുദേവന് പുസ്തകം കൈമാറി.
പരിപാടിയിൽ ജില്ലാ ഇൻഫർമേഷൻ ഓഫീസർ പ്രിയ കെ ഉണ്ണികൃഷ്ണൻ വരച്ച എം.ടിയുടെ രേഖാചിത്രം ജില്ലാ പബ്ലിക് ലൈബ്രറിക്ക് വേണ്ടി കെ വിജയൻ ഐ.പി.എസിന് സമർപ്പിച്ചു. ടി.കെ. ശങ്കരനാരായണൻ സ്മൃതി പ്രഭാഷണം നടത്തി. ‘എം.ടി കാലം സാക്ഷി’ എന്ന പുസ്തകം
രഘുനാഥൻ പറളി പരിചയപ്പെടുത്തി. ലൈബ്രറി സെക്രട്ടറി ടി. ആർ. അജയൻ, എൻ.എം. ജയരാജൻ, കെ.ആർ. പ്രദീപ്, ടി.കെ. നാരായണദാസ്, ഡോ. പി.ആർ. ജയശീലൻ, മനോജ് വീട്ടിക്കാട്, രാജേഷ് മേനോൻ, സുരേന്ദ്രൻ കുത്തനൂർ എന്നിവർ സംസാരിച്ചു.
*എഴുത്തിന്റെ വർണ്ണാനുഭൂതിയേകി ‘എം.ടി- വരകൾ വർണ്ണങ്ങൾ’ ചിത്രപ്രദർശനം*
എം.ടി വാസുദേവന്‍ നായരുടെ ജന്മദിനത്തോടനുബന്ധിച്ച് ജില്ലാ പബ്ലിക് ലൈബ്രറി സംഘടിപ്പിച്ച സ്മൃതിപരിപാടിയിൽ എഴുത്തിന്റെ വർണ്ണാനുഭൂതിയേകി ‘എം.ടി- വരകൾ വർണ്ണങ്ങൾ’ ചിത്രപ്രദർശനം. കേരള ലളിതകലാ അക്കാദമി സെക്രട്ടറി എബി. എൻ. ജോസഫ് ഉദ്ഘാടനം ചെയ്തു. എം.ടി കൃതികളെ ഉൾപ്പെടുത്തി 60 ചിത്രങ്ങളുടെ പ്രദർശനമാണ് ലൈബ്രറിയിൽ ഒരുക്കിയിട്ടുള്ളത്. ചിത്രകാരൻമാരായ ഡോ. പ്രിയ ആർ, കെ.ആർ പ്രദീപ്, എൻ. എം ജയരാജൻ എന്നിവർ വരച്ച ചിത്രങ്ങളാണ് പ്രദർശനത്തിലുള്ളത്. മഷിയും കരിയും ഉപയോഗിച്ച് വരച്ച 16 ചിത്രങ്ങളും ആക്രിലിക്കിൽ രചിച്ച 44 ചിത്രങ്ങളുമാണ് ചിത്രപ്രദർശനത്തിന്റെ പ്രധാന ആകർഷണം. എം.ടിയുടെ കൃതികളായ രണ്ടാമൂഴവും നാലുകെട്ടും നോവലിന്റെ പശ്ചാതലത്തിൽ ക്യാൻവാസിൽ പകർത്തിയിരിക്കുകയാണ് കലാകാരൻമാർ. നാലുകെട്ടിന്റെ പശ്ചാത്തലവും പ്രധാനകഥാപാത്രമായ അപ്പുണ്ണി മുതൽ ആകർഷകമായി കഥാവിഷ്കാരമായാണ് എൻ.എം ജയരാജന്റെ ചിത്രങ്ങളിലൂടെ പ്രദർശിപ്പിച്ചിരിക്കുന്നത്. രണ്ടാമൂഴത്തിലെ ഭീമന്റെ വികാരങ്ങളും, ദ്രൗപതിയോടുള്ള സ്നേഹവുമെല്ലാം ഡോ. പ്രിയ ആർ, കെ.ആർ പ്രദീപ് എന്നിവർ മഷിയിലും കരിയിലും വരച്ച ചിത്രങ്ങളിൽ കാണാം.
1 thought on “എം.ടി പൂര്‍ണ്ണതയുടെ വാക്ക് : സ്മൃതി പരിപാടി നടത്തി*”
Apply now and unlock exclusive affiliate rewards! https://shorturl.fm/TxgzW