anugrahavision.com

പി കെ ശശിക്കെതിരെ മുദ്രാവാക്യം വിളികളുമായി സി പി ഐ എം പ്രകടനം മണ്ണാർക്കാട്

മണ്ണാർക്കാട്. മുൻ എം എൽ എ യും കെടിഡിസി ചെയർമാനുമായ പി കെ ശശിക്കെതിരെ മുദ്രാവാക്യം വിളികളുമായി സി പി ഐ എമ്മിന്റെ പ്രകടനം. അരിവാൾ കൊണ്ട് കയ്യും കാലും വെട്ടും എന്നും വേണ്ടിവന്നാൽ കുന്തിപ്പുഴയിൽ തള്ളുമെന്നും ആർത്തു വിളിച്ചു കൊണ്ടാണ് സിപിഐഎമ്മിന്റെ ഒരു വിഭാഗം പ്രകടനവുമായി മണ്ണാർക്കാട് എത്തിയത്. കഴിഞ്ഞദിവസം പികെ ശശി നടത്തിയ ചില പരാമർശങ്ങളും, ഇന്നലെ സിപിഐഎം ഓഫീസിലേക്ക് നടന്ന പടക്കമേറും അണികളെ വല്ലാതെ ചൊടിപ്പിച്ചിട്ടുണ്ട് . സിപിഐഎമ്മിന്റെ പാലക്കാട് ജില്ലാ സെക്രട്ടറി ആകട്ടെ പികെ ശശിയെ പാടെ തള്ളി കൊണ്ടുള്ള പ്രസ്താവനയാണ് ഇന്ന് നടത്തിയത്.
എന്നാൽ പടക്കമേറ് നടത്തിയത് ഒരു സാമൂഹ്യവിരുദ്ധനാണ് എന്നതാണ് പാലക്കാട് ജില്ലാ കമ്മിറ്റി സെക്രട്ടറി അറിയിച്ചത്. അയാളെ പോലീസ് പിടികൂടുകയും ഇന്ന് കോടതി ജാമ്യം അനുവദിക്കുകയും ചെയ്തു. എന്നാൽ ഇത് പി കെ ശശിയുടെ മുൻ ഡ്രൈവർ ആണെന്നും ആരോപണം ഉന്നയിച്ചിരുന്നു. പടക്കമേറ് നടത്തിയതിന് പിന്നിൽ മണ്ണാർക്കാട് ചില നേതാക്കളാണെന്ന് പ്രതീ സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കി. ഏതായാലും മണ്ണാർക്കാട് സിപിഐഎമ്മിൽ വിഭാഗീയത പടനീക്കി പുറത്തുവന്നിരിക്കുകയാണ്.

Spread the News

Leave a Comment