anugrahavision.com

ചെർപ്പുളശ്ശേരി പുത്തനാൽക്കല്‍ ഭഗവതി ക്ഷേത്രത്തിൽ നടന്നുവന്ന നവീകരണ കലശം വ്യാഴാഴ്ച സമാപിക്കും

ചെർപ്പുളശ്ശേരി. വള്ളുവനാട്ടിലെ പ്രസിദ്ധമായ ദേവീക്ഷേത്രങ്ങളിൽ ഒന്നായ ചെർപ്പുളശ്ശേരി പുത്തനാൽക്കൽ ഭഗവതി ക്ഷേത്രത്തിൽ 13 ദിവസമായി നടന്നു വന്ന നവീകരണ കലശത്തിനും പുനപ്രതിഷ്ഠക്കും വ്യാഴാഴ്ച സമാപനമാകും
പുലർച്ചെ ക്ഷേത്രത്തിൽ നടക്കുന്ന ചടങ്ങുകൾക്കു ശേഷം പ്രധാന ചടങ്ങായ തന്ത്രി പരികർമ്മിമാർ ക്ഷേത്രം സംബന്ധികൾ എന്നിവർക്ക് ദക്ഷിണ സമർപ്പിക്കും. തുടർന്ന് നടക്കുന്ന സഹസ്ര കലശാഭിഷേകം ക്ഷേത്രത്തിന്റെ ചൈതന്യം വർധിക്കുന്നതോടൊപ്പം അവാച്യമായ അനുഭൂതി സൃഷ്ടിക്കപ്പെടുന്നു. ഉച്ചയ്ക്ക് നടക്കുന്ന പ്രസാദ ഊട്ടിൽ നൂറുകണക്കിനു ഭക്തർ പങ്കെടുക്കും. വൈകുന്നേരം നടക്കുന്ന പഞ്ചവാദ്യം മായന്നൂർ രാജുവും ചെർപ്പുളശ്ശേരി ഹരിഹരനും നയിക്കും. സന്ധ്യക്ക് ശേഷം നടക്കുന്ന ചുറ്റുവിളക്കോട് കൂടി 13 ദിവസത്തെ നവീകരണ കലശത്തിന് സമാപനം ആകും. ജൂൺ 28 മുതൽ ജൂലൈ 10 വരെ 13 ദിവസമായാണ് നവീകരണ കലശവും പുനപ്രതിഷ്ഠ ചടങ്ങുകളും നടത്തിയത്. പി ശ്രീകുമാർ പ്രസിഡന്റും ജയപ്രകാശ് മനഴി സെക്രട്ടറിയും അനന്തു വി എസ് ട്രഷററുമായ വിപുലമായ കമ്മിറ്റിയാണ് പുനപ്രതിഷ്ഠക്കും നവീകരണ കലശത്തിനും നേതൃത്വം കൊടുത്തത്.

Spread the News

Leave a Comment