വേങ്ങശ്ശേരി എൻ എസ് എസ് ഹൈസ്കൂളിലെ എസ് എസ് എൽ സി വിജയികൾക്കുള്ള അനുമോദനം വിജയാരവം 2025 പാലക്കാട് എം പി വി കെ ശ്രീകണ്ഠൻ ഉദ്ഘാടനം ചെയ്തു.അമ്പലപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി വിജയലക്ഷ്മി അദ്ധ്യക്ഷത വഹിച്ചു.എൻ എസ് എസ് ഡയറക്ടർ ബോർഡ് അംഗവും ഒറ്റപ്പാലം താലൂക്ക് യൂണിയൻ പ്രസിഡൻ്റ് പി നാരായണൻ മുഖ്യാതിഥിയായി പങ്കെടുത്തു. പ്രധാനാദ്ധ്യാപകൻ എം.ശശികുമാർ, എം മോഹനൻ , കെ.ബിജയചന്ദ്രൻ, സി.ഗോപാലകൃഷ്ണൻ നായർ, വി വാസുദേവൻ , വി.പത്മജൻ എം.വിശാഖ്, പി.ആർ രാജേഷ്, കെ.അജിത് തമ്പാൻ, കെ.ഷിജി എന്നിവർ പ്രസംഗിച്ചു. അഞ്ച് ലക്ഷം രൂപയുടെ കമ്പ്യൂട്ടറുകൾ MP ഫണ്ടിൽ നിന്ന് അദ്ദേഹം സ്കൂളിന് അനുവദിക്കുകയും ചെയ്തു