കൊച്ചി. സഹകരണ രംഗത്തെ പ്രതിഭകൾക്ക് നൽകുന്ന സഹകരണ വകുപ്പിന്റെ റോബോട്ട് ഓവൻ പുരസ്കാരം പി എ ഉമർ ഏറ്റുവാങ്ങി. അങ്കമാലി അഡ്ലക്സ് ഇന്റർനാഷണൽ ഹാളിൽ നടന്ന സാർവദേശീയ സഹകരണ ദിന പരിപാടിയിലാണ് ഉമ്മറിന് അവാർഡ് നൽകിയത്. സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ പുരസ്കാരം സമ്മാനിച്ചു. ചടങ്ങിൽ വ്യവസായ മന്ത്രി പി രാജീവ് അധ്യക്ഷത വഹിച്ചു. മികച്ച സഹകാരി ക്കുള്ള പുരസ്കാരം പി എ ഉമ്മറും മികച്ച സഹകരണ സ്ഥാപനത്തിനുള്ള പുരസ്കാരം ഊരാളുങ്കൽ ലേബർ സൊസൈറ്റിയും ഏറ്റുവാങ്ങി. 2025 അന്തർദേശീയ സഹകരണ വർഷമായി കൊണ്ടാടുകയാണ്.