ശ്രീകൃഷ്ണപുരം. സെന്റ് ഡൊമിനിക് സ്കൂളിൽ ഒമ്പതാം ക്ലാസുകാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ നാട്ടുകാർ ഒറ്റക്കെട്ടായി രംഗത്തിറങ്ങിയപ്പോൾ തങ്ങളുടെ കൈയിൽ വീഴ്ച പറ്റിയതായി സ്കൂൾ അധികാരികൾ വ്യക്തമാക്കി. കുട്ടി മരിക്കുന്നതിനു മുമ്പ് എഴുതി എന്ന് പറയപ്പെടുന്ന ആത്മഹത്യാക്കുറിപ്പ് പോലീസിന് കൈമാറിയിട്ടുണ്ട്. ഇതിൽ നിലവിൽ പുറത്താക്കിയ മൂന്ന് അധ്യാപകരെ കൂടാതെ രണ്ട് അധ്യാപികമാരുടെ പേരുകളും ആത്മഹത്യ ചെയ്ത കുട്ടി പരാമർശിച്ചിട്ടുണ്ട്. സ്കൂളിൽ കുട്ടികളോട് മൃഗതുല്യമായ പീഡനങ്ങൾ അധ്യാപകർ നടത്തുന്നുണ്ടെന്നും പ്രിൻസിപ്പാളിന്റെ റൂമിനകത്ത് പോലും അധ്യാപകർക്കോ കുട്ടികൾക്കോ പ്രവേശിക്കാൻ പാടില്ലാത്തതും ആരെങ്കിലും അവർക്കെതിരെ ശബ്ദിച്ചാൽ അവരെ നിശബ്ദരാക്കുന്ന നിലപാടുകൾ ഈ സ്കൂളിൽ അനുവർത്തിച്ചു വന്നിരുന്നതായും ചില അധ്യാപകരും വെളിപ്പെടുത്തിയിട്ടുണ്ട്. ഏതായാലും സ്കൂൾ തിങ്കളാഴ്ച തുറക്കാനാണ് തീരുമാനം എന്നാൽ നിരവധി രക്ഷിതാക്കൾ ടി സി വാങ്ങി തങ്ങളുടെ കുട്ടികളെ മറ്റ് സ്കൂളുകളിലേക്ക് മാറ്റാനും തീരുമാനിച്ചതായി അറിയുന്നു. ഏതായാലും കുറ്റക്കാർക്കെതിരെ ശക്തമായ നിയമ നടപടികൾ എടുക്കണമെന്ന് ഒറ്റപ്പാലം എം എൽ എ പ്രേംകുമാർ, കെ ടി ഡി സി ചെയർമാൻ. പി കെ ശശി എന്നിവരും ആവശ്യപ്പെട്ടു.