വാണിയംകുളം ടി.ആർ.കെ. സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ സ്ക്കൂൾ തല ഉത്ഘാടനം മുൻ പ്രിൻസിപ്പാളും സാഹിത്യ പ്രവർത്തകനുമായ കെ.രാജീവ് ഉത്ഘാടനം ചെയ്തു. ഹെഡ് മാസ്റ്റർ സി. കലാധരൻ അധ്യക്ഷത വഹിച്ചു. മുൻ ഹെഡ് മാസ്റ്റർ പി.ജഗദീഷ് ആശംസാ പ്രസംഗം നടത്തി. വിദ്യാർത്ഥികൾക്കായി നടത്തിയ വിവിധ മത്സരങ്ങളിലെ വിജയി കൾക്ക് സമ്മാന വിതരണം നടത്തി. തുടർന്ന് കുട്ടികളുടെ കാവ്യാലാപനം., പ്രസംഗം, നാടൻ പാട്ട്, സംഘഗാനം എന്നിവ അരങ്ങേറി. വിദ്യാരംഗം കൺവീനർ കെ.പി.സുധീർ സ്വാഗതം പറഞ്ഞു. ശോഭ.വി.കെ.നന്ദി രേഖപ്പെടുത്തി. പി. അലീമ,, സി.എം.രഞ്ജിത്ത്, എസ്.എസ്. രമാനന്ദൻ, ടി.കെ. ലീന, കെ.കെ. മനോജ്, എൻ.സിന്ധു എന്നിവർ നേതൃത്വം നൽകി.